ദേശീയ ശാസ്​ത്രദിനം: പ്രഭാഷണവും പ്രശ്നോത്തരിയും

കോഴിക്കോട്: 'സുസ്ഥിര ഭാവിക്ക് ശാസ്ത്രവും സാങ്കേതിക വിദ്യകളും' എന്ന ദേശീയ ശാസ്ത്ര ദിന വിഷയത്തെ കേന്ദ്രീകരിച്ച് പ്രഭാഷണവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ദേവഗിരി സ​െൻറ് ജോസഫ്സ് കോളജുമായി ചേർന്ന് കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദി സംഘടിപ്പിച്ച പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ. സിബിച്ചൻ എം. തോമസ് ഉദ്ഘാടനം ചെയ്തു. ഉൗർജതന്ത്രവിഭാഗം മേധാവി ഡോ. എസ്.െഎ. ഐസക് അധ്യക്ഷത വഹിച്ചു. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. പി.എസ്. ജോർജ്, കോളജ് സ്റ്റാഫ് സെക്രട്ടറി റോബിൻ സേവ്യർ, ഉൗർജതന്ത്ര വിഭാഗം പ്രഫ. ചാർളി കട്ടക്കയം, കോളജ് യൂനിയൻ ചെയർമാൻ എസ്. സൂരജ് എന്നിവർ സംസാരിച്ചു. ഡോ. എൻ. സിജേഷ് പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ക്വിസ് വിജയികൾക്ക് പ്രഫ. ചാർളി കട്ടക്കയം, കെ.കെ. ഗംഗാധരൻ, പി. ബാബുദാസ്, മാത്യു ജോസഫ് എന്നിവർ ക്യാഷ്ൈപ്രസ് നൽകി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും കെ.പി. ജഗന്നാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.