പാ​ർ​ല​മെ​ൻ​റി​ലെ​ങ്കി​ലും കേ​ൾ​ക്ക​രു​താ​ത്ത​ത്​

ആധാറിനെച്ചൊല്ലി പ്രധാനമന്ത്രിയുടെ അവകാശവാദം കേട്ട് കോൺഗ്രസ് എം.പി രേണുക ചൗധരി അവരുടെ സഹജ ശൈലിയിൽ അലറിച്ചിരിക്കുന്നു. രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു അവരെ ഗുണദോഷിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി മോദി രേണുക ചൗധരിയെ രാമായണ സീരിയലിലെ കഥാപാത്രത്തോടുപമിക്കുന്നു. അതോടെ പ്രതിപക്ഷം പ്രകോപിതരാകുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദിപറയുന്ന പ്രമേയത്തിന്മേൽ നരേന്ദ്ര മോദി ചെയ്ത പ്രസംഗങ്ങളിലെ താരതമ്യേന നിർേദാഷമെന്നു പറയാവുന്ന അനൗചിത്യം ഇതായിരുന്നെന്നു തോന്നുന്നു. പാർലമ​െൻററി സംവാദങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യതപ്പെട്ടവർതന്നെ അതിനെ ഇടിച്ചുതാഴ്ത്തുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു -അതിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയാകുേമ്പാൾ പ്രത്യേകിച്ചും. ഒാരോ വർഷവും രാഷ്ട്രപതി പാർലമ​െൻറി​െൻറ സംയുക്ത സമ്മേളനത്തിൽ ചെയ്യുന്ന പ്രസംഗം സർക്കാറി​െൻറ നയനിലപാടുകളുടെ രേഖകൂടിയാണ്. അതിന്മേൽ നടക്കുന്ന ചർച്ചകളും പ്രതിപക്ഷത്തി​െൻറ അഭിപ്രായങ്ങളുമെല്ലാം ചേർന്നാണ് ജനകീയ സഭയുടെ ബജറ്റ് സമ്മേളനത്തിലേക്ക് വഴിയൊരുക്കുന്നത്. ചർച്ചകൾക്ക് മറുപടിയായി പ്രധാനമന്ത്രി സർക്കാർ നയങ്ങൾക്കുള്ള ന്യായീകരണവും സംശയങ്ങൾക്കുള്ള മറുപടിയും നൽകുന്നു. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിൽ സർക്കാറി​െൻറ സമീപനങ്ങൾ സഭകളും ജനങ്ങളും മനസ്സിലാക്കുന്നത് അങ്ങനെയാണ്. ഇത്തവണയും രാഷ്ട്രപതി പാർലമ​െൻറിൽ പ്രസംഗിച്ചു. പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ചു. പക്ഷേ, പ്രധാനമന്ത്രി ത​െൻറ മറുപടിപ്രസംഗം പ്രതിപക്ഷത്തെ ആക്ഷേപിക്കാനായി നീക്കിവെച്ചതോടെ പാർലമ​െൻററി കീഴ്വഴക്കങ്ങൾ മാത്രമല്ല, സർക്കാറി​െൻറ നിലപാടുകളറിയാനുള്ള ജനങ്ങളുടെ അവകാശവും ലംഘിക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പിന്നീട് ചൂണ്ടിക്കാട്ടിയപോലെ പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പുകാലത്തെ കവലപ്രസംഗത്തെയാണ് അനുസ്മരിപ്പിച്ചത്. അധികാരമേറ്റ് നാലുവർഷമാകുേമ്പാഴും അതിനുമുമ്പ് ഭരിച്ചവരെ വിമർശിച്ച് സമയം കഴിക്കുന്നതിൽ അപാകത കുറച്ചേറെയുണ്ട്. ഒൗചിത്യഭംഗത്തിനു പുറമെ വസ്തുതാവിരുദ്ധമായ പ്രചാരണശ്രമങ്ങൾകൂടി പ്രധാനമന്ത്രിയിൽനിന്നുണ്ടായതും നിർഭാഗ്യകരമായി. സർക്കാറി​െൻറ നയനിലപാടുകളുടെ വിശദീകരണം പ്രതീക്ഷിച്ചവർക്കു മുമ്പാകെ തീവ്രവലതുപക്ഷക്കാരുടേതായ വളച്ചൊടിച്ച ചരിത്രമാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരാൾക്ക്, ഏറ്റവും പവിത്രമായ ഒരു വേദിയിൽ നടത്താവുന്ന ഏറ്റവും നിരുത്തരവാദപരമായ പരാമർശങ്ങൾ അതിലുണ്ടായി. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവി​െൻറ സ്ഥാനത്ത് സർദാർ പേട്ടലായിരുന്നുവെങ്കിൽ കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമായേനേ എന്ന പ്രസ്താവന തീർത്തും അവാസ്തവമാണെന്ന് ചരിത്രം പറയുന്നു. കശ്മീരിനെ ഇന്ത്യയിൽ ലയിപ്പിക്കണമെന്ന് താൽപര്യമുണ്ടായിരുന്നത് നെഹ്റുവിനാണ്; അത് പാകിസ്താനിൽ ചേരുന്നതാവും നന്നാവുകയെന്ന അഭിപ്രായമാണ് പേട്ടലിനുണ്ടായിരുന്നത്. രാജ്യത്തി​െൻറ പ്രധാനമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പാർലമ​െൻറിൽ പറയുേമ്പാൾ അദ്ദേഹം മാത്രമല്ല പരിഹാസ്യനാകുന്നത് -പാർലമ​െൻറ് തന്നെ ലജ്ജിക്കേണ്ടിവരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ചവരെന്ന് അേദ്ദഹം പ്രതിപക്ഷത്തെ ആക്ഷേപിക്കുേമ്പാൾ അതി​െൻറ വലിയൊരു ഭാഗം ചരിത്രമെന്ന കണ്ണാടിയിൽ തട്ടി ഇപ്പോഴത്തെ ഭരണപക്ഷത്തേക്കുതന്നെ തിരിച്ചടിക്കുന്നതും കാണാതെവയ്യ. ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന േവറൊരു പരാമർശം നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെപ്പറ്റിയാണ്. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ പ്രധാനമന്ത്രി നിരത്തിയ കണക്കുകൾ വാസ്തവത്തിൽ നഷ്ടസ്ഥാപനങ്ങളുടേതല്ല, പൊതുമേഖല ബാങ്കുകൾ നൽകിയ വായ്പകളുടേതാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടമാകെട്ട, മോദി സർക്കാറി​െൻറ രണ്ടാം വർഷത്തോടെ ഇരട്ടിച്ചതായി കണക്കുള്ളത് പ്രധാനമന്ത്രി കണ്ടതുമില്ല. ഒൗചിത്യത്തിനോ വസ്തുനിഷ്ഠതക്കോ പ്രതിപക്ഷബഹുമാനത്തിനോ സ്ഥാനം കൊടുക്കാതെ പ്രധാനമന്ത്രി ചെയ്ത പ്രസംഗം പാർലമ​െൻറിനെ മുെമ്പന്നത്തേക്കാളും കൂടുതലായി തെരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കി മാറ്റി. സഭയുടെ പവിത്രത വീണ്ടെടുക്കാൻ കഴിവതുംവേഗം സർക്കാർ തന്നെ തിരുത്തൽ നടപടി സ്വീകരിക്കുകയാണ് പരിഹാരം. പ്രതിപക്ഷത്തെ മാനിക്കുകയെന്നത് പാർലമ​െൻററി ജനാധിപത്യത്തി​െൻറ കാതലാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ കേട്ടില്ലെന്നു വെച്ചതുകൊണ്ടോ അവരെ വിശ്വാസത്തിലെടുക്കാതിരുന്നതുകൊണ്ടോ ഇന്ത്യൻ ജനാധിപത്യത്തിന് മെച്ചമൊന്നുമുണ്ടാകില്ല. അവരെ കേൾക്കാനും സഹകരിപ്പിക്കാനും ഉചിതമായ നീക്കങ്ങൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകണം. പ്രധാനമന്ത്രി ആത്മപരിശോധന നടത്താൻ തയാറാവണം. ക്രിയാത്മകമായി പാർലെമൻറ് നടപടികൾ നടത്താൻ സഹകരിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.