പ്ര​ളയം: അവലോകനയോഗം ചേർന്നു: കോടികളുടെ നാശനഷ്​ടം വിലയിരുത്തി 92 വീടുകൾ ഭാഗികമായി തകർന്നു

നാദാപുരം: പ്രളയത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താൻ അവലോകന യോഗം ചേർന്നു. ഇ.കെ. വിജയൻ എം.എൽ.എയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മണ്ഡലത്തിലെ നാശനഷ്ടങ്ങളുടെ പൂർണ റിപ്പോർട്ട് െസപ്റ്റംബർ മൂന്നിന് മുമ്പ് തയാറാക്കി കലക്ടറേറ്റിൽ സമർപ്പിക്കാൻ തീരുമാനിച്ചു. മഴക്കെടുതിയിൽ മേഖലയിൽ ആറു വീടുകൾ പൂർണമായും 92 വീടുകൾ ഭാഗികമായും തകർന്നു. 520 കുടുംബങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു. പ്രഥമിക കണക്ക് പ്രകാരം 1.13 കോടിയുടെ നാശം. തകർന്ന പാലങ്ങളുടെയും റോഡുകളുടെയും എസ്റ്റിമേറ്റ് തയാറാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിലങ്ങാട് പന്നിയേരി കോളനിയിൽ ക്യാമ്പിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് വ്യാഴാഴ്ച 11ന് കോഴിക്കോടുനിന്ന് ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കും. വരിക്കോളി തകർന്ന കനാൽ പുനർനിർമിക്കുന്നതിന് 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പുരോഗതി വിലയിരുത്തുന്നതിന് ഒക്ടോബർ അവസാനം യോഗം ചേരാനും തീരുമാനിച്ചു. പക്രംതളം ചുരത്തിലെ ദിശാബോർഡ്, കാടുവെട്ടൽ, ഇടിഞ്ഞു വീണ മണ്ണ് നീക്കൽ എന്നിവ രണ്ടാഴ്ചക്കകം നടത്തും. ചുരത്തിൽ ഉരുൾപ്പൊട്ടിയ ഭാഗത്തെ പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തയാറാക്കും. ചുരത്തിൽ നിർമാണപ്രവൃത്തി തടയുന്നതിന് കാവിലുംപാറ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി. തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻറ് സജിത്, പഞ്ചായത്ത് പ്രസിഡൻറുമാരായ അന്നമ്മ ജോർജ്‌, കെ.എം. സതി, കെ.ടി.കെ. അശ്വതി, എ.കെ. നാരായണി, എം. സുമതി, ഒ.സി. ജയൻ, എം.കെ. സഫീറ, വളപ്പിൽ കുഞ്ഞഹമ്മദ്, തൊടുവയിൽ മഹമൂദ്, എടച്ചേരി കെ.ടി.കെ. ഷൈനി, ജില്ല പഞ്ചായത്ത് മെംബർമാരായ അഹമ്മദ് പുന്നക്കൽ, പി.ജി. ജോർജ്, പി.കെ. ഷൈലജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.