ഇൻഡോർ സ്​​േറ്റഡിയത്തിലേക്കും സഹായപ്രവാഹം

കോഴിക്കോട്: ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ജില്ല ഭരണകൂടം അവശ്യസാധനങ്ങൾ ശേഖരിക്കുന്ന കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നിരവധി സഹായങ്ങൾ. സാധനങ്ങൾ തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി കാമ്പസ് ഓഫ് കോഴിക്കോടി​െൻറ വളണ്ടിയർമാർ ഉൾപ്പെടെ മുന്നൂറോളം വിദ്യാർഥികളും സന്നദ്ധപ്രവർത്തകരുമാണ് പ്രവർത്തിക്കുന്നത്. 15,000 കുടുംബങ്ങൾക്ക് ഇനിയും സഹായം ആവശ്യമുണ്ട്. പഞ്ചസാര, കടല, ചെറുപയർ, വൻപയർ, മസാലപ്പൊടികൾ, ശുചീകരണ സാമഗ്രികൾ എന്നിവയാണ് ഇവിടേക്ക് ആവശ്യം. ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർദേശത്തിൽ തഹസിൽദാർ കെ. അനിതകുമാരി, നിജീഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.