നവ കേരളം പണിയാനുള്ള സി.പി.എം ശ്രമം പാർട്ടി അടിസ്‌ഥാനത്തിലാണെങ്കിൽ എതിർക്കും -ശ്രീധരൻ പിള്ള

കോഴിക്കോട്: നവ കേരളം പണിയാനുള്ള സി.പി.എം ശ്രമം പാർട്ടി അടിസ്‌ഥാനത്തിലാണെങ്കിൽ ബി.ജെ.പി എതിർക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. വാജ്‌പേയി ചിതാഭസ്മ നിമജ്ജന യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം കളിക്കുന്ന സി.പി.എം നിലപാട് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലക്കു വേണ്ടി ചിതാഭസ്മ കലശം ടി.പി. ജയചന്ദ്രനും വയനാടിനു വേണ്ടി ജില്ല അധ്യക്ഷന്‍ സജിശങ്കറും ഏറ്റുവാങ്ങി. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ സംസ്ഥാന അധ്യക്ഷനും കയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സി.കെ. പത്മനാഭന്‍, എൽ.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എം. മെഹബൂബ്, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു. ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ചടങ്ങ് സമാപിച്ചത്. െസപ്റ്റംബര്‍ ഒന്നിന് രാവിലെ എട്ടിന് വരക്കല്‍ കടപ്പുറത്ത് ചിതാഭസ്മ നിമജ്ജനം നടക്കും. ഒന്നാം തീയതി വരെ ബി.ജെ.പി ജില്ല കാര്യാലയത്തില്‍ ചിതാഭസ്മത്തിന് പുഷ്പാര്‍ച്ചന നടത്താന്‍ സൗകര്യമൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.