ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി

ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി തിരുവമ്പാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം എം.എ കോളജ് ഓഫ് എൻജിനീയറിങ്ങിലെ 2008-12 ബാച്ച് പൂർവവിദ്യാർഥികൾ തുക കൈമാറി. 1,10,784 രൂപയാണ് നൽകിയത്. വയനാട്ടിൽ 20 വീടുകൾ ശുചീകരിച്ച് 'കർമസേന മുറമ്പാത്തി' തിരുവമ്പാടി: പ്രളയത്തിൽ മാലിന്യം നിറഞ്ഞ വയനാട്ടിലെ മാനന്തവാടി തലപ്പുഴയിലെ 20ഒാളം വീടുകൾ ശുചീകരിച്ച് 'കർമസേന മുറമ്പാത്തി'. ശുചീകരണത്തിനുള്ള പൂർണ സജ്ജീകരണങ്ങളുമായി 75 അംഗ സംഘമാണ് ചുരംകയറിയത്. ആദ്യദിനം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് 20ഒാളം വീടുകൾ ശുചീകരിച്ച് താമസയോഗ്യമാക്കി. രണ്ടാം ദിനത്തിൽ 10 കിണറുകളും ശുചീകരിച്ചു. ജലീൽ പാലയിൽ, റിയാസ്, ഏലിയാസ് മത്തായി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്തംഗം ജോബി ജോസഫും പ്രവർത്തകർക്കൊപ്പം സജീവമായി. കഴിഞ്ഞ ജൂൺ മാസമാണ് കോടഞ്ചേരി മുറമ്പാത്തിയിൽ നാട്ടുകാർ ചേർന്ന് 'കർമ്മസേന മുറമ്പാത്തി' എന്ന കൂട്ടായ്മക്ക് രൂപം നൽകിയത്. തുടർന്ന് വിവിധങ്ങളായ സേവനപ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.