രാജ്യത്ത് നിശ്ശബ്‌ദ അടിയന്തരാവസ്ഥ -വെൽഫെയർ പാർട്ടി

കോഴിക്കോട്: ഭീമ കൊറേഗാവ് പ്രക്ഷോഭത്തി​െൻറ മറവിൽ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്‍തത് ഭരണകൂട ഭീകരതയാണെന്നും നിശ്ശബ്‌ദ അടിയന്തരാവസ്ഥക്കെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി. പാർട്ടി പുതിയ സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ അധ്യക്ഷതവഹിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് നഈം ഗഫൂർ, പി.സി. മുഹമ്മദ് കുട്ടി, എം.എ. ഖയ്യൂം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.