കാമ്പസുകളിൽ 'ജങ്ക്​ ഫുഡിന്​' പ്രവേശനമില്ല

കോഴിക്കോട്: സർവകലാശാല-കോളജ് കാമ്പസുകളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന, പാക്കറ്റിലും ടിന്നിലും അടച്ചതടക്കമുള്ള ഭക്ഷണം (ജങ്ക് ഫുഡ്) യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ നിരോധിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ നിർദേശ പ്രകാരമാണ് നടപടിയെന്ന് യു.ജി.സി സർക്കുലറിൽ വ്യക്തമാക്കി. 2016 നവംബർ 10ന് യു.ജി.സി പുറത്തിറക്കിയ നിർദേശത്തി​െൻറ തുടർച്ചയാണിത്. വിദ്യാർഥികളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുകയും പൊണ്ണത്തടി കുറക്കുകയുമാണ് 'ജങ്ക് ഫുഡ്' നിരോധനത്തി​െൻറ മറ്റൊരു ലക്ഷ്യം. അമിതവണ്ണം കാരണമുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങൾ തടയാനാണ് നിരോധനം. പാക്കറ്റിലും ടിന്നിലും കിട്ടുന്ന ഇത്തരം ഭക്ഷണപദാർഥങ്ങൾ സർവകലാശാല, കോളജ് കാൻറീനുകളിൽ ഇനി വിൽക്കാനാവില്ല. കാമ്പസുകൾക്ക് പുറത്തുള്ള കടകളിൽനിന്ന് ഇവ വാങ്ങുന്നതിനെതിരെ ബോധവത്കരണം നടത്താൻ നിർദേശമുണ്ട്. ഉയരത്തിന് അനുസരിച്ച തൂക്കം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കണം. അധ്യാപകർക്കും വിദ്യാർഥികൾക്കും ആരോഗ്യ വിഷയങ്ങളിൽ ക്ലാസുകൾ നടത്തണം. ശരിയായ പോഷകാഹാരം, വ്യായാമം, ആരോഗ്യശീലങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർഥി ക്ഷേമവിഭാഗം കൗൺസലിങ് നടത്തണമെന്നും യു.ജി.സി സർക്കുലറിൽ പറയുന്നു. വിദ്യാർഥികളുടെ അമിതവണ്ണം കുറക്കുന്നതിന് മാനസിക പിന്തുണ നൽകാനും നിർദേശമുണ്ട്. കാലിക്കറ്റ് സർവകലാശാലയടക്കം ഇക്കാര്യത്തിൽ നടപടി തുടങ്ങി. കാലിക്കറ്റിൽ 'ഗ്രീൻ പ്രോേട്ടാകോൾ' നടപ്പാക്കുന്നതിനാൽ ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.