അഡ്മിഷൻ ടിക്കറ്റ് വിതരണം വൈകി; മെഡിക്കൽ കോളജിൽ വാക്കേറ്റം

കോഴിക്കോട്: അഡ്മിഷൻ ടിക്കറ്റ് വിതരണം വൈകിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഉച്ചക്ക് രണ്ടു വരെ പ്രധാന ഒ.പി ടിക്കറ്റ് കൗണ്ടറിലും തുടർന്ന് കാഷ്വാലിറ്റിക്കടുത്തുള്ള ടിക്കറ്റ് കൗണ്ടറിലും വിതരണം ചെയ്യാറുള്ള അഡ്മിഷൻ ടിക്കറ്റ് ചൊവ്വാഴ്ച വൈകുന്നേരം 3.45 ആയിട്ടും കാഷ്വാലിറ്റിക്കടുത്ത് വിതരണം ചെയ്യാത്തതിനെ തുടർന്നാണ് ബഹളമുണ്ടായത്. ജീവനക്കാര​െൻറ കുറവുണ്ടെന്നു കാണിച്ചാണ് ഏറെനേരം വിതരണം നടക്കാതിരുന്നത്. കാഷ്വാലിറ്റിക്കു മുന്നിൽ കാത്തിരുന്ന് അക്ഷമരായ 50ഓളം രോഗികളും ബന്ധുക്കളും ബഹളമുണ്ടാക്കിയതോടെ പൊലീസും അധികൃതരും സ്ഥലത്തെത്തി. നഴ്സിങ് സൂപ്രണ്ട് ഓഫിസിൽനിന്ന് ജീവനക്കാരെത്തിയാണ് അഡ്മിഷൻ ടിക്കറ്റ് വിതരണം ചെയ്തത്. നേരത്തേ എഴുതിയതി​െൻറ തുടർച്ചയില്ലാതെ താളംതെറ്റിയായിരുന്നു വിതരണം. 3.45ന് ജീവനക്കാരൻ വന്ന് വിതരണം പുനരാരംഭിക്കുകയും ചെയ്തു. അടിയന്തരമായി അഡ്മിറ്റ് ചെയ്യേണ്ടവരും ഇൻജക്ഷനുൾെപ്പടെ നൽകേണ്ടവരും രോഗികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.