സംഘടനക്കെതിരായ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണം -പോപുലർ ഫ്രണ്ട്​

കോഴിക്കോട്: സംഘടനയെ നിരോധിച്ച ഝാർഖണ്ഡ് സർക്കാർ നടപടി ൈഹകോടതി റദ്ദാക്കിയ സാഹചര്യത്തിൽ തങ്ങൾക്കെതിരെ ഒരുവിഭാഗം നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ ചെയർമാൻ ഇ. അബൂബക്കർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനയെ നിരോധിച്ച നടപടി ഏകപക്ഷീയവും നിയമത്തിന് നിരക്കാത്തതുമാണെന്നാണ് കോടതിവിധിയിൽ പറയുന്നത്. നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റദ്ദാക്കിയിട്ടുണ്ട്. ഒരു ജനകീയ പ്രസ്ഥാനത്തിനെതിരെ ഭീകരബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയിട്ടും കോടതിയിൽ തെളിവ് ഹാജരാക്കാനായില്ലെന്നത് ഝാർഖണ്ഡ് സർക്കാറി​െൻറ ദുഷ്ടലാക്കിന് തെളിവാണ്. ഇൗ വിധി പോപുലർ ഫ്രണ്ടിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ച്, അഭിപ്രായ സ്വാതന്ത്ര്യവും സംഘടന സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീതിപീഠത്തി​െൻറ ഇടപെടലായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിൽ നിരോധിക്കപ്പെടുന്ന 14ാമത്തെ സംഘടനയാണ് പോപുലർ ഫ്രണ്ടെന്നും ഇതാദ്യമായാണ് അവിടെ ഒരു സംഘടന സർക്കാർ നിരോധനത്തെ അതിജീവിക്കുന്നതെന്നും അബൂബക്കർ അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി.എഫ്.െഎ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, ദേശീയ സമിതിയംഗം ഇ.എം. അബ്ദുറഹ്മാൻ, സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, അബ്ദുല്‍ വാഹിദ് സേട്ട് എന്നിവർ പെങ്കടുത്തു. കഴിഞ്ഞ ദിവസമാണ് ഝാർഖണ്ഡിൽ പോപുലർ ഫ്രണ്ടിനെ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈകോടതി ഉത്തരവിട്ടത്. നിരോധനം ചോദ്യംചെയ്ത് പി.എഫ്.െഎ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ വദൂദ് നൽകിയ ഹരജിയിലായിരുന്നു വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.