വ്യാപാരിക്ക് കുത്തേറ്റ സംഭവം: ഒരു പ്രതികൂടി പിടിയിൽ

- ഹർത്താൽ പൂർണം കൊടുവള്ളി: കൊടുവള്ളിയിൽ വ്യാപാരിക്ക് ലഹരി മാഫിയ സംഘത്തി​െൻറ കുത്തേറ്റ സംഭവത്തിൽ ഒരു പ്രതികൂടി പിടിയിൽ. പാറോയിൽ ജുനൈദി (റപ്പായി - 22 )നെയാണ് തിങ്കളാഴ്ച രാവിലെ നടമ്മൽ പൊയിലിലെ വീട്ടിൽ നിന്നും കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി രാരോത്ത് ചാലിൽ മുഹമ്മദ് തമീം (ഈരോലി - 23), വാരിക്കുഴിത്താഴം ഷാഫി (വെള്ളോച്ചി-23) എന്നിവരെ ഞായറാഴ്ച രാത്രിയിൽ കൊടുവള്ളി മാർക്കറ്റ് റോഡ് സമീപത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. കൊടുവള്ളി ഓപൺ എയർ സ്റ്റേജിനു എതിർവശം റൈഹാന സ്റ്റോർ തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ അബ്ദുൽ കരീമി(40)നെയാണ് ഞായറാഴ്ച പുലർച്ച നാലംഗ സംഘം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അക്രമിസംഘം കട അടിച്ച് തകർക്കുകയും ചെയ്തു. കരിം ഇവരെ തട്ടിമാറ്റി കടക്കുള്ളിൽ കയറി ഷട്ടർ താഴ്ത്തിയാണ് രക്ഷപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കരീമിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ചും ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സംയുക്ത വ്യാപാരി സംഘടനകൾ നടത്തിയ ഹർത്താൽ പൂർണം. വ്യാപാരികൾ കൊടുവള്ളിയിൽ പ്രതിഷേധ പ്രകടനവും സർവകക്ഷി പൊതുയോഗവും നടത്തി. കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി. മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേർസൻ ശരീഫ കണ്ണാടിപൊയിൽ, ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് , വി.കെ. അബ്ദു ഹാജി, ഷറഫുദ്ദീൻ, അരവിന്ദാക്ഷൻ, ഡി.എം. ഗോപാലൻ, സലിം നെച്ചൂളി, ആർ.സി. സുബൈർ, ഒ.പി.ഐ. കോയ, ഒ.പി. റഷീദ്, ഒ.കെ. നജീബ്, ടി.കെ. അത്തിയത്ത്, എ.കെ. അബ്ദുല്ല, ടി.പി. അർഷാദ് എന്നിവർ സംസാരിച്ചു. പി.ടി.എ. ലത്തീഫ് സ്വാഗതവും, വി.എം. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.