മുക്കം നഗരസഭ: മലിനമായ വീടുകൾ ശുചീകരിക്കുന്നതിന്1500 രൂപ വീതം നൽകും. സുഗന്ധം പരത്താൻ പുൽതൈല കുപ്പികളും

മുക്കം: നഗരസഭയിൽ പ്രളയം കാരണം മലിനമായ കിണറുകൾ ശുചീകരിക്കുന്നതിന് 1500 രൂപവീതം നൽകും. ചളിയും മാലിന്യവും നിറഞ്ഞ വീടുകളും മറ്റും ഈ മാസം 30നകം പൂർത്തിയാക്കാനും തീരുമാനിച്ചു. പുഴ വെള്ളം നിറഞ്ഞ് മലിനമായ കിണറുകൾ ആരോഗ്യ കേന്ദ്രത്തി​െൻറ മേൽനോട്ടത്തിലാണ് ശുചീകരണം നടത്തുക. ഇതി​െൻറ ഭാഗമായി വാർഡ്തല ശുചിത്വ സ്ക്വാഡുകൾ എല്ലാ വീടുകളും പരിശോധിക്കും. ആവശ്യമായ ബ്ലീച്ചിങ് പൗഡർ, ഫിനോയിൽ എന്നിവ നൽകും. ആവശ്യമെങ്കിൽ ജോലിക്കാരെ നിയമിച്ച് ശുചീകരണം നടത്തും. ശുചീകരിച്ച വീടുകൾക്ക് പുൽതൈലം കുപ്പികൾ വിതരണചെയ്യും. ഇതിനായി പ്രളയബാധിതരായ 1200 വീടുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമ്പലവയൽ കാർഷിക കേന്ദ്രത്തിൽനിന്ന് മൂന്ന് ലിറ്റർ പുൽതൈലമാണ് നഗരസഭയിൽ എത്തിച്ചിരിക്കുന്നത്. ഇത് നേർപ്പിച്ച്് ചെറിയ കുപ്പികളാക്കിയാണ് വിതരണം ചെയ്യുന്നത്. പുൽതൈലം വീടിനെ അണുമുക്തമാക്കാനും കൊതുകുശല്യം ഒഴിവാക്കാനും അതേ സമയം സുഗന്ധം പരത്താനും പ്രയോജനമാകും. അഗ്നിശമന സേന, സ്റ്റുഡൻറ്സ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, കുടുംബശ്രീ, ആശ വർക്കർമാരും സംഘാടകരുടെ സേവനം ലഭ്യമാക്കും. മുക്കം സി.എച്ച്.സി ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർ വൈസർ അബ്ദുല്ല, ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ പദ്ധതി വിശദീകരിച്ചു. കെ.ടി. ശ്രീധരൻ, പി. ലീല, സാലി സിബി. മുക്കം വിജയൻ, ഇ.പി. അരവിന്ദൻ, പി. ബ്രിജേഷ്, ഗഫൂർ മാസ്റ്റർ, രജിത, ഉഷാകുമാരി, പി. മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. ശോഭ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. മധുസൂദനൻ നന്ദിയും പറഞ്ഞു. ഉന്നത വിജയികളെ ആദരിച്ചു മുക്കം: എരഞ്ഞിപ്പറമ്പ് മൈത്രി െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വെള്ളപ്പൊക്കത്തിൽ പിഞ്ഞു കുഞ്ഞിനെ രക്ഷിച്ച നിസാർ നാരാണത്തിെൻയും നിപ പ്രതിരോധ പ്രവർത്തനത്തിൽ മികവുപുലർത്തിയ ഇ.പി. രാജേഷിനെയും ആദരിച്ചു. ഇ, പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഇ.പി. ശ്രീധരൻ (പ്രസി), ഇ.പി. സത്യൻ, ടി. മുജീബ് (വൈ. പ്രസി) കെ.സി. സാദിഖ് (സെക്ര) ഇ.പി. അലി, ഫിറോസ് (ജോ. സെക്ര, ബി. ജീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.