ദുരന്ത മുഖത്ത് മുന്നില്‍ നടന്ന് തെക്കേപ്പുറത്തുകാര്‍

കുറ്റിച്ചിറ: ദുരന്തമുഖത്ത് സഹായ ഹസ്തങ്ങളുമായി മുന്നില്‍ നടന്ന് തെക്കേപ്പുറത്തുകാര്‍. പ്രദേശത്തെ വിവിധ സാംസ്‌കാരിക, സാമൂഹിക, കായിക കൂട്ടായ്മകള്‍ അവരുടെ പ്രധാനപ്പെട്ട പല പരിപാടികളും മാറ്റിവെച്ച് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചാണ് മാതൃക തീർക്കുന്നത്. പ്രദേശത്തെ ചില സാമൂഹിക സംഘടനകള്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണത്തിനും വിതരണത്തിനുമായി മുൻകൈയെടുത്തപ്പോള്‍ നാട്ടുകാരുടെ നിസ്സീമമായ സഹകരണമാണ് ലഭിച്ചത്. അരി, ആട്ട, പഞ്ചസാര, മൈദ, റവ, ഓയില്‍, നെയ്യ്, ഉപ്പ്, സാനിറ്ററി പാഡ്, പുതുവസ്ത്രങ്ങള്‍, ബക്കറ്റ്, പാത്രങ്ങള്‍, കുടിവെള്ളം, പായകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങി 10 ലക്ഷം രൂപ വിലമതിക്കുന്ന നിത്യോപയോഗ സാധനങ്ങളാണ് തെക്കേപ്പുറം വോയ്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രണ്ടു ശേഖരണ കേന്ദ്രങ്ങളില്‍ നിന്ന് 12 മണിക്കൂറിനുള്ളില്‍ ശേഖരിച്ചത്. കുറ്റിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയസ്‌കോക്ക് കീഴില്‍ ഈ മാസം സംഘടിപ്പിക്കാനിരുന്ന പൊതു പരിപാടികള്‍ മാറ്റിവെക്കുകയും അവയുടെ സംഘാടനത്തിനായി കണ്ടെത്തിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു. തെക്കേപ്പുറം ശബ്ദം കൂട്ടായ്മ വീടുകളിലേക്കാവശ്യമായ പാത്രങ്ങളും അനുബന്ധ സാമഗ്രികളും ശേഖരിച്ചു. തെക്കേപ്പുറം കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ വിഭവ- സാമ്പത്തിക സമാഹരണവും നടന്നുകൊണ്ടിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.