ടി.പി. രാജീവ​െൻറ വീട്ടിൽ കള്ളൻ കയറി

പേരാമ്പ്ര: സാഹിത്യകാരൻ ടി.പി. രാജീവ​െൻറ നരയംകുളത്തെ വീട്ടിൽ കള്ളൻ കയറി. രാജീവനും കുടുംബവും കോഴിക്കോട്ടെ വീട്ടിൽ ആയിരുന്നു താമസം. ഓണത്തിന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടി​െൻറ അഞ്ച് വാതിലുകളും അലമാരയുടെ വാതിലും തകർത്തിട്ടുണ്ട്. സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ തകർത്ത വാതിലുകൾ പുനഃസ്ഥാപിക്കാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരും. കൂരാച്ചുണ്ട് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ചെങ്ങോടുമല കരിങ്കൽ ഖനന നീക്കം ഉപേക്ഷിക്കണം-സി.പി.ഐ പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.ഐ ബാലുശ്ശേരി മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. എം. രാഘവൻ നായർ പതാക ഉയർത്തി എ. പ്രദീപൻ, ആർ. ശശി എന്നിവർ ക്ലാസെടുത്തു. സംസ്ഥാന കൗൺസിൽ മെംബർ എം. നാരായണൻ ജില്ല എക്സിക്യുട്ടിവ് മെംബർമാരായ രജീന്ദ്രൻ കൽപള്ളി, കെ.കെ. ബാലൻ, മണ്ഡലം സെക്രട്ടറി എൻ.കെ. ദാമോദരൻ, അസി. സെക്രട്ടറി ടി.എം. ശശി, എൻ.വി. ബാലൻ, സി.എം. സത്യൻ, ടി.കെ. രവി എന്നിവർ സംസാരിച്ചു. ടി.എം. കുമാരൻ സ്വാഗതവും സി. വിശ്വൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.