പ്രളയം: ലോകം കേരളത്തി​െനാപ്പമെന്ന്​ കിരൺ ബേദി

കോഴിക്കോട്: പ്രളയ ദുരന്തത്തിൽ ഉഴലുന്ന കേരളത്തെ പുനർസൃഷ്ടിക്കാൻ ലോകം മുഴുവൻ ഒപ്പമുണ്ടെന്ന് പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദി. കേരളത്തെ സ്നേഹിക്കുന്നവർക്ക് സങ്കടകരമാണ് ഇൗ ദുരന്തെമന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് (െഎ.െഎ.എം.കെ) 23ാം സ്ഥാപകദിന ചടങ്ങിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു കിരൺ ബേദി. പുതുച്ചേരിയും ഇൗ ദുഃഖത്തിൽ കേരളത്തിന് താങ്ങാവും. 27,000ത്തോളം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം അയൽനാടിന് നൽകും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും അധികാരികൾതന്നെ ഇളവ് നൽകിയത് നിർമാണപ്രവർത്തനങ്ങൾ വർധിപ്പിച്ചു. ശരിയായ സ്ഥലങ്ങളിലല്ല വീടുകൾ നിർമിച്ചത്. പ്രളയക്കെടുതികൾ 90 ശതമാനവും മനുഷ്യരുടെ പ്രവൃത്തിയിലൂടെ രൂപപ്പെട്ടതാണ‌്. 10 ശതമാനം മാത്രമാണ‌് പ്രകൃതി കാരണമാകുന്നതെന്ന‌് കരുതുന്നു. ജനസംഖ്യയിൽ ക്രമാതീതമായ വർധനവുണ്ടായതോടെ വീട‌ുവെക്കാനും മറ്റും ഭൂമിക്കായുള്ള സമ്മർദം മുറുകി. സർക്കാറും ജനങ്ങളും പ്രകൃതിയുമായി കളിച്ചു. കേരളത്തിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും കാലാവസ്ഥ വ്യതിയാനം വ്യാപകമാവുകയാണ്. പരിസ്ഥിതിയെ കരുതലോടെ സമീപിക്കണമെന്നും രാജ്യത്തെ ആദ്യ വനിത െഎ.പി.എസ് ഒാഫിസറായ കിരൺ േബദി അഭിപ്രായെപ്പട്ടു. ഇന്ത്യൻ സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയാതെ സമൂഹത്തെ നയിക്കുന്നവരായി മാറിയെന്നും പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ പറഞ്ഞു. അവസരം മുതലെടുത്ത് മുന്നോട്ടുള്ള പ്രയാണത്തിലാണ് സ്ത്രീകൾ. സ്ത്രീക്ക് തുല്യ അവസരമുെണ്ടന്നും അവർ പറഞ്ഞു. ജീവിതത്തിന് ശക്തമായ അടിത്തറയുണ്ടാക്കുകയും വ്യക്തമായ ആസൂത്രണം നടത്തി മുന്നേറുകയും ചെയ്യണമെന്ന് െഎ.െഎ.എം.കെയിൽ നടത്തിയ മുഖ്യപ്രഭാഷണത്തിൽ കിരൺ ബേദി വിദ്യാർഥികളെ ആഹ്വാനം ചെയ്തു. വിദ്യാർഥികളുടെ േചാദ്യങ്ങൾക്ക് അവർ മറുപടി നൽകി. െഎ.െഎ.എം.കെ ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയും സന്നിഹിതനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.