പ്രളയം: ചെറുവണ്ണൂരിൽ ജനകീയ ശുചീകരണം നടത്തി

പേരാമ്പ്ര: ജനകീയ കൂട്ടായ്മയിലൂടെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 800ഓളം വീടുകൾ ശുചീകരിച്ചു. വെള്ളപ്പൊക്കത്തിൽ മലിനമായ വീടുകളും കിണറുകളും നാട്ടുകാർ ഒറ്റക്കെട്ടായാണ് ശുചീകരിച്ചത്. മഴയിൽ വീട് തകർന്ന കാഞ്ഞിരക്കുനി കോളനിയിലെ വേലായുധൻ, ശശീന്ദ്രൻ എന്നിവരുടെ വീടുകൾ വാസയോഗ്യമാക്കുകയും ചെയ്തു. പ്രദേശത്തെ നാല് കിണറുകളും ശുചീകരിച്ചു. മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തി. ചളിയും വെള്ളവും കയറി വൃത്തിഹീനമായ വീടുകളും വീട്ട് ഉപകരണങ്ങളും സന്നദ്ധസേവകർ നന്നാക്കി. മേപ്പയൂർ പൊലീസ്, സ്റ്റുഡൻറ്സ് പൊലീസ്, എൻ.എസ്.എസ് വളൻറിയർമാർ, ആശവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, രാഷ്ട്രീയ പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരത്തോളം ആളുകളാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ആവള, പെരിഞ്ചേരിക്കടവ്, കക്കറമുക്ക്, മുയിപ്പോത്ത്, പടിഞ്ഞാറെക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളം കയറി മലിനമായത്. ഈ വീട്ടുകാരെല്ലാം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് തിങ്കളാഴ്ചയാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.