'രക്ഷകന്​' നാടി​െൻറ സ്നേഹാദരം

വടകര: പ്രളയക്കെടുതിയില്‍ ചോമ്പാലില്‍നിന്ന് തോണിയുമായി ചാലക്കുടിയിലെത്തി നിരവധി പേരുടെ ജീവന്‍രക്ഷിച്ച മത്സ്യത്തൊഴിലാളി മാളിയേക്കല്‍ പ്രിയേഷിനെ അഴിയൂര്‍ പഞ്ചായത്ത് പൗരാവലി ആദരിച്ചു. ചോമ്പാല ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. റൂറല്‍ എസ്.പി. ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. വടകര ഡിവൈ.എസ്.പി സി.ആര്‍. സന്തോഷ് പ്രിയേഷിന് ലൈഫ്ജാക്കറ്റ് നല്‍കി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍, റീന രയരോത്ത്, കെ. ലീല, എം.പി. ബാബു, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, പി.എം. അശോകന്‍, കെ.വി.രാജന്‍, പി. നാണു, ഹാരിസ് മുക്കാളി, നിഷ പറമ്പത്ത്, സി. സുഗതന്‍, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.