പണം കൈമാറി

കോഴിക്കോട്: മാവൂർറോഡ് ദാറുസ്സലാം ഷോപ് ഒാണേഴ്സ് അസോസിയേഷൻ ഇൗ വർഷത്തെ ഒാണം, ബലിപെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച 54,000 രൂപയുടെ ചെക്ക് ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. പ്രസിഡൻറ് അബ്ദുൽ അസീസ്, സെക്രട്ടറി സൈലേഷ്, ട്രഷറർ അബ്ദുൽ നാസർ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകുക കോഴിക്കോട്: കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റി കുടുംബാംഗങ്ങളുടെയും പ്രവാസികളുടെയും അനുഭാവികളുടെയും സ്നേഹ സംഗമം ഇ.വി. ലുക്മാൻ ഉദ്ഘാടനം ചെയ്തു. സി.െഎ.സി.എസ് ചെയർമാൻ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രളയം കാരണം നാട് തീക്ഷ്ണമായ ദുരന്തം നേരിടുന്ന ഇൗ അവസരത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകാൻ ആവശ്യപ്പെട്ടു. സി.െഎ.സി.എസ് വെൽഫെയർ സ്കീം ഉദ്ഘാടനം പൊൻമാടത്ത് മുഹമ്മദ് കാസിമിന് അപേക്ഷഫോറം നൽകി പി.കെ. അബ്ദുല്ലക്കോയ നിർവഹിച്ചു. അഡ്വ. എം. മുഹമ്മദ്, എൻ.കെ. മുഹമ്മദലി, ആറ്റക്കോയ പള്ളിക്കണ്ടി, സി. ആലിക്കോയ എന്നിവർ സംസാരിച്ചു. സി.െഎ.സി.എസ് സ്ഥാപകാംഗമായ എം.കെ. അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.