കുറുമണിക്കാർക്ക്​ ബോട്ട്​ നൽകി കെ.എം.സി.സി

* പള്ളിയുടെ കീഴിൽ ഉപയോഗിക്കും കൽപറ്റ: വെള്ളം കയറിയാൽ ഒറ്റപ്പെട്ടുപോകുന്ന കുറുമണിക്കാർക്ക് കെ.എം.സി.സി(കേരള മുസ്ലിം കൾചറൽ സ​െൻറർ) ബോട്ട് നൽകി. പതിറ്റാണ്ടുകളായുള്ള കുറുമണിക്കാരുടെ ആവശ്യമാണ് ഇവർ നിറവേറ്റിയത്. ചെറുകണക്കുന്ന്, കാവാലംകുന്ന് എന്നിവിടങ്ങളിലെ നാട്ടുകാർക്കും ബോട്ട് പ്രയോജനകരമാകും. കുറുമണി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേലിനെ തുഴ ഏൽപിച്ച് പള്ളിയുടെ കീഴിൽ സ്ഥിരമായി ഉപയോഗിക്കുന്നതിനായി കെ.എം.സി.സി നൽകുകയായിരുന്നു. ഇതോടെ കുറുമണിക്കാരുടെ യാത്രാദുരിതത്തിന് അൽപമെങ്കിലും പരിഹാരമാകും. പഞ്ചായത്ത് മെംബർ സി.ഇ. ഹാരിസ്, ഷമീർ കാഞ്ഞായി, എ.കെ. ബാബു, വി.കെ. ജമാൽ, ജോസഫ് കുന്നത്ത്, മെഹറൂഫ്, കെ. അഷ്റഫ്, മമ്മൂട്ടി, ബെന്നി, എ. ജാഫർ എന്നിവർ സംസാരിച്ചു. MONWDL27 കുറുമണിക്കാർക്ക് ബോട്ട് നൽകുന്ന ചടങ്ങിൽ പള്ളി വികാരി സെബാസ്റ്റ്യൻ പുത്തേലിൽ സംസാരിക്കുന്നു ഉരുൾപൊട്ടൽ: ഫാമിലെ പശുക്കൾ ഒലിച്ചുപോയി വൈത്തിരി: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ഫാമിലെ പശുക്കൾ ഒലിച്ചുപോയി. ചാലക്കുടി തുമ്പൂർമുഴി ഫാമിലെ 22 വെച്ചൂർ പശുക്കളാണ് ഉരുൾപൊട്ടലിനെ തുടർന്നുള്ള മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഫാമിലെ വാഹനങ്ങളടക്കമുള്ള മുഴുവൻ സാധനങ്ങളും നശിച്ചു. ഫാം ഓഫിസ് കെട്ടിടം ഭാഗികമായി തകർന്നു. MONWDL29 ചാലക്കുടി തുമ്പൂർമുഴി ഫാമിലുണ്ടായ ഉരുൾപൊട്ടൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.