വയനാട്ടിൽ ഒരു മരണംകൂടി .......... വയോധികൻ തോട്ടില്‍ മരിച്ചനിലയില്‍

കൽപറ്റ: കാലവർഷത്തിൽ ജില്ലയിൽ ഒരു മരണംകൂടി. വയോധികനെ വീടിന് സമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശിലേരി മുത്തുമാരി പുല്‍പറമ്പില്‍ ജോണ്‍ (72) ആണ് മരിച്ചത്. രാവിലെ തോടിന് സമീപം പോയ ജോണിനെ ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തോട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കാലിടറി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, ലൂസി, ജെസി, ജാൻസി, ജിൻസി, ബിൻസി. മരുമക്കൾ: തങ്കച്ചൻ, ജെയിംസ്, ജെനീഷ്, സനീഷ്, തങ്കച്ചൻ. WDD1John
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.