പുനരധിവാസം: ഊരാളുങ്കൽ സൊസൈറ്റി സംഘം ചാലക്കുടിയിലേക്ക്

* മേലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലെയും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും കോഴിക്കോട്: പ്രളയക്കെടുതിയിൽ തകർന്ന വീടുകളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ 250 അംഗ സംഘം ചാലക്കുടിയിലെത്തും. എൻജിനീയർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ തുടങ്ങിയവരും തൊഴിലാളികളും ഉൾപ്പെടുന്നതാണ് സംഘം. ചാലക്കുടിക്കടുത്ത് മേലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലെയും പുനരധിവാസ പ്രവർത്തനങ്ങളാണ് ഇവർ നടത്തുകയെന്ന് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അറിയിച്ചു. ചൊവ്വാഴ്ച മുതൽ അഞ്ചുദിവസം മേലൂരിലുണ്ടാവും. ഒരു ട്രക്ക് നിറയെ ബിസ്കറ്റ്, അവൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും പ്രളയബാധിതർക്കായി എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.