സിദ്ദീഖിെൻറ മൃത​േദഹം കണ്ടെടുത്തത് ബന്ധുക്കളെ അറിയിക്കാതെ

കക്കോടി: ഇനിെയാരു ആഘാതം തങ്ങാൻ കരുത്തില്ല കാലവർഷക്കെടുതിയിൽ മരിച്ച സിദ്ദീഖി​െൻറ കുടുംബത്തിന്. അതുകാണ്ടുതന്നെ നാട്ടുകാരും പൊലീസും സിദ്ദീഖി​െൻറ മൃതദേഹം കണ്ടെടുക്കുേമ്പാൾ മീറ്ററുകൾ മാത്രം അകലെയുള്ള വീട്ടിലെ ബന്ധുക്കളെ അറിയിച്ചില്ല. മഴവെള്ളത്തിൽ വീടും സാധനങ്ങളും നഷ്ടപ്പെട്ട് എല്ലാംകൊണ്ടും തളർന്ന കുടുംബത്തിന് മറ്റൊരു ആഘാതംകൂടി താങ്ങാൻ കരുത്തുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് മരണവിവരം അൽപമെങ്കിലും വൈകിപ്പിക്കാമെന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും കരുതിയത്. ബുധനാഴ്ച മുതൽ കാണാതായ കണ്ണാടിക്കൽ വടക്കേ വയലിൽ സിദ്ദീഖി​െൻറ (52 ) മൃതദേഹം ഞായറാഴ്ച ഉച്ചക്ക് കണ്ടെടുക്കുേമ്പാൾ ബന്ധുക്കൾ വീട്ടിലെ ചളിയും മാലിന്യങ്ങളും നീക്കുകയായിരുന്നു. ഞായറാഴ്ച രാവിലെതന്നെ ഭാര്യയും മക്കളും മരുമകനും സുഹൃത്തുക്കളുമെല്ലാം വെള്ളം കയറി നാശമായ വീട് ഒന്ന് േനരാംവണ്ണം വൃത്തിയാക്കിയെടുക്കാനുള്ള പെടാപാടിലായിരുന്നു. സാധനങ്ങളെല്ലാം പുറത്തെടുത്തിട്ട് വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് മറ്റു നിർവാഹമില്ലാതെ ബന്ധുക്കളെ മരണവിവരമറിയിക്കുന്നത്. വീട്ടിൽ വെള്ളം കയറിയതിനാൽ എരഞ്ഞിപ്പാലത്തെ ബന്ധുവീട്ടിലാക്കാൻ ഭാര്യക്കൊപ്പം േപായി തിരിച്ചുപോന്ന സീദ്ദീഖിനെ ബുധനാഴ്ച രാത്രിക്കുേശഷം ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. താൻ വീട്ടിലേക്ക് േപാകുകയാണെന്ന് ഭാര്യയെ വിളിച്ച് പറഞ്ഞതായിരുന്നു. വ്യാഴാഴ്ച നിരന്തരം വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു. മഴശക്തമായതിനാലും കറൻറ് ഇല്ലാത്തതിനാലും ഫോണിൽ കിട്ടാതിരിക്കുകയാകുമെന്നാണ് ആദ്യം കരുതിയത്. വിവിധ ക്യാമ്പുകളിൽ അന്വേഷിച്ചെങ്കിലും അവിടെെയാന്നും എത്തിയ വിവരം കിട്ടിയതുമില്ല. സിദ്ദീഖ് വീട്ടിൽ കുടുങ്ങിയെന്ന് കരുതി രക്ഷാപ്രവർത്തകരുടെ സഹായത്തോടെ വീട്ടിലെത്തിയപ്പോഴാണ് അടഞ്ഞുകിടക്കുന്നതും സിദ്ദീഖ് വീട്ടിൽ ഇല്ലെന്നുമറിയുന്നത്. ഇതേ തുടർന്ന് അേന്വഷണം ഉൗർജിതപ്പെടുത്തിെയങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം അജ്ഞാത മൃതേദഹം പൂനൂർ പുഴയിൽ കണ്ടെന്ന വാർത്ത കേട്ടേപ്പാൾ കുടുംബാംഗങ്ങൾ തീ തിന്നുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം പരിേശാധിച്ച് അല്ലെന്ന് ഉറപ്പുവരുത്തിയതോടെ കുടുംബങ്ങൾക്ക് വീണ്ടും പ്രതീക്ഷയുണർന്നു. ഞായറാഴ്ച പൂർണമായും വെള്ളമിറങ്ങിയതിനാൽ വിവരമറിഞ്ഞ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. വെള്ളം ഒഴിഞ്ഞപ്പോൾ വീടിനടുത്ത റോഡിൽനിന്ന് ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ സിദ്ദീഖി​െൻറ ഫോൺ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായേത്താടെ പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് പൊന്തക്കുള്ളിൽ മൃതേദഹം കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.