മഴക്കെടുതി നഷ്​ടപരിഹാരം: കാലതാമസം ഒഴിവാക്കണം -എം.എ. റസാഖ് മാസ്​റ്റര്‍

മഴക്കെടുതി നഷ്ടപരിഹാരം: കാലതാമസം ഒഴിവാക്കണം -എം.എ. റസാഖ് മാസ്റ്റര്‍ കോഴിക്കോട്: ഉരുള്‍പൊട്ടലും മഴക്കെടുതിയും മൂലം ജില്ലയില്‍ നാശമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും മുസ്‌ലിം ലീഗ് ജില്ല ജന. സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ അടിക്കടി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സ്ഥിരം ക്യാമ്പ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്തക്കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ യു.സി. രാമൻ, ഖാലിദ് കിളിമുണ്ട, ഒ. ഉസൈൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷമീന വള്ളക്കാട്ട് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.