വിവാഹസല്‍ക്കാരം ഒഴിവാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക്

പെരുവയൽ: വിവാഹ സൽക്കാരം ഉപേക്ഷിച്ച് അതി​െൻറ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവാവി​െൻറ മാതൃക. പെരുവയൽ കല്ലേരി 'കരുണാലയ'ത്തിൽ ശ്രീനിവാസ​െൻറ മകൻ പി. സുജിത്താണ് വിവാഹ ആഘോഷം ഒഴിവാക്കുകയും അതിനായി മാറ്റിവെച്ച തുക ദുരിതം പേറുന്ന സഹജീവികള്‍ക്കായി നല്‍കുകയും ചെയ്തത്. സുജിത്തും പെരുവയൽ പുളിയത്തുകാവിൽ ചന്ദ്ര​െൻറ മകൾ ആതിരയും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച വധൂഗൃഹത്തിലാണ് നടക്കുന്നത്. തുടർന്ന് വര​െൻറ വീട്ടിൽ വിവാഹ സൽക്കാരവും ഒരുക്കിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം 1500ലധികം പേരെ പെങ്കടുപ്പിച്ചായിരുന്നു സൽക്കാരം തീരുമാനിച്ചിരുന്നത്. എന്നാൽ, സൽക്കാരം ഒഴിവാക്കിയാണ് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നത്. ക്ഷണിച്ചവരെയെല്ലാം വിവാഹ സൽക്കാരം ഉപേക്ഷിച്ച വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. വധുവി​െൻറയും ത​െൻറ ബന്ധുക്കളുടെയുമെല്ലാം ഒത്തൊരുമിച്ചുള്ള തീരുമാനപ്രകാരമാണ് സൽക്കാരം ഉപേക്ഷിച്ചതെന്ന് സുജിത് പറഞ്ഞു. സഹജീവികൾ കഷ്ടപ്പെടുേമ്പാൾ അവരോട് അനുകമ്പ കാണിക്കേണ്ടത് കടമയാണെന്നും ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറി കൂടിയായ സുജിത് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.