സേവനഹസ്​തവുമായി ആരോഗ്യമേഖല

കോഴിക്കോട്: ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപവത്കരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി വിവിധ സ്വകാര്യ ആശുപത്രികളെ ജില്ലാ മെഡിക്കല്‍ ഓഫിസ് ചുമതലപ്പെടുത്തി. എന്‍.ആര്‍.എച്ച്.എം ഓഫിസുമായി ബന്ധപ്പെട്ട് പ്രത്യേക സെന്‍ട്രല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറു മണിവരെ സെൽ പ്രവർത്തിക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ അറിയിച്ചു. സെല്ലുമായി ബന്ധപ്പെട്ട് ഗൂഗിള്‍ സ്‌പ്രെഡ് ഷീറ്റ് വിവിധ ക്യാമ്പുകളുമായി കോഒാഡിനേറ്റ് ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലെയും റിപ്പോര്‍ട്ടുകള്‍ ദിവസേന ഇതിലേക്ക് അയക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ദിവസേന മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ക്കും ഡയാലിസിസ് തുടങ്ങിയവ ചെയ്യുന്നവരെയും കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗുരുതരാവസ്ഥയിലുള്ളതും പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും ക്യാമ്പില്‍നിന്നുള്ള രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. ഫാര്‍മസി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ക്യാമ്പുകളില്‍ എത്തിക്കും. ക്യാമ്പുകളില്‍ ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. box ഫോണ്‍ നമ്പറുകള്‍ ഓഫിസ് 0495237499 ഷിജിത് 8592910099 മുനീര്‍ 9846353134 ജെസ്‌ലി റഹ്മാന്‍ 9400223003 ബിജോയ് എസ് 9496352157
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.