ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്ക് കുറഞ്ഞു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമിറങ്ങി തുടങ്ങി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്കി​െൻറ ശക്തി കുറഞ്ഞു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് പലരും വീട്ടിലേക്ക് തിരിച്ചു തുടങ്ങി. ഈസ്റ്റ് ചേന്ദമംഗലൂർ, കച്ചേരി ആർ.ഇ.സി. തുടങ്ങി പ്രദേശങ്ങളിൽനിന്ന് 500 പേരാണ് ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പ്രശോഭ് കുമാർ, വാർഡ് കൗൺസിലർ ഷഫീഖ് മാടായി, പി. ബ്രിജേഷ് എന്നിവർ ഫിർദൗസ് കേന്ദ്രത്തിലെ ക്യാമ്പ് സന്ദർശിച്ചു. വാർഡ് കൗൺസിലർ ഷഫീഖ് മാടായിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെ ഡോ. ഷാജിയുടെ സേവനവും ക്യാമ്പിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.