ടെലിഫോൺ കേബിളിൽനിന്ന് ഷോക്കേറ്റ് മരിച്ചു

വേങ്ങേരി: വെള്ളപ്പൊക്കക്കെടുതിക്കിടെ ഇൻഡസ്ട്രിയൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണാടിക്കലിൽ അമ്പലക്കണ്ടി ബൈജുനാഥാണ് (43) ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നതിനിടെ ടെലിഫോൺ കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് സംഭവം. കേബിളിൽ തട്ടിയ ഉടനെ ബൈജുനാഥിനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്കും വൈദ്യുതാഘാതമേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രദേശത്ത് വെള്ളം കയറിയതിനാൽ രക്ഷാപ്രവർത്തനത്തിനും മരണാനന്തര ചടങ്ങുകൾക്കും ഏറെ പ്രയാസപ്പെട്ടു. ഭാര്യ: പ്രിസ. മക്കൾ: അനയ, അനൈനിക. സഹോദരങ്ങൾ: പുഷ്പലത, സ്വർണലത, ആശാലത, ഭാഗ്യലത, ജയശ്രീ, ആനന്ദവല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.