കക്കയം ഡാം: ജാഗ്രത നിര്‍ദേശങ്ങള്‍

കോഴിക്കോട്: കക്കയം ഡാം പെരുവണ്ണാമുഴി ഷട്ടര്‍ തുറന്ന് ആറ് അടി വരെ വെള്ളം ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണം. ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പാലിക്കണം. 1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. 2. ബീച്ചുകളില്‍ സന്ദര്‍ശനം ഒഴിവാക്കുക. ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ല 3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. 4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യത. ഇത്തരം ചാലുകളുടെ അരികില്‍ നില്‍ക്കാനോ വാഹനങ്ങള്‍ നിര്‍ത്താനോ പാടില്ല. 5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്ചെയ്യാതിരിക്കുക 6. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നതു ഒഴിവാക്കുക. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് സര്‍വിസും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ബോട്ട് സര്‍വിസും രംഗത്ത്. ഫയര്‍ഫോഴ്‌സിേൻറതുള്‍പ്പെടെ പത്ത് ബോട്ടുകളാണ് സര്‍വിസ് നടത്തുന്നത്. ചെലവൂര്‍, കുരുവട്ടൂര്‍, കോട്ടൂളി, കക്കോടി, ചേവായൂര്‍, പെരുവയല്‍, ഒളവണ്ണ, കാരശ്ശേരി, കക്കാട്, താഴേക്കോട്, മാവൂര്‍, തിരുവള്ളൂര്‍, പെരുമണ്ണ, കുന്ദമംഗലം, കൊടുവള്ളി, പന്തീരാങ്കാവ്, വേങ്ങേരി എന്നീ വില്ലേജുകളിലെ വിവിധ ഭാഗങ്ങളിലാണ് ബോട്ട് സര്‍വിസുകള്‍ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.