കുറ്റിക്കാട്ടൂർ അങ്ങാടി മുങ്ങി

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ അങ്ങാടി വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളംകയറി. മണ്ണിടിഞ്ഞ് രണ്ടു വീടുകൾ തകർന്നു. നിർമാണത്തിലിരുന്ന പുതിയൊട്ടും പറമ്പത് അബ്ദുറഹ്മാ​െൻറ വീടും ചേറ്റൂർ മീത്തൽ ഹസൻ താമസിക്കുന്ന വീടുമാണ് തകർന്നത്. ബുധനാഴ്ച രാത്രിയോടെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറിയത് കാരണം ഉടമകളും നാട്ടുകാരും ചേർന്ന് സാധനങ്ങൾ എടുത്തുമാറ്റി. വെള്ളിപ്പറമ്പ സർവിസ് സ്റ്റേഷൻ മുതൽ പാറയിൽ വരെ റോഡിലേക്ക് ഒഴുകിയ വെള്ളം വാഹന ഗതാഗതം താറുമാറാക്കി. ഇതുകാരണം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുന്നവർ ഏറെ ബുദ്ധിമുട്ടി. രോഗികളിൽ ചിലരെ നാട്ടുകാർ ചുമന്നാണ് വാഹനങ്ങൾക്കടുത്തേക്കു എത്തിച്ചത്. മാമ്പുഴയുടെ കൈത്തോടു നിറഞ്ഞു വയലിലിലേക്കു പരന്നൊഴുകിയ വെള്ളം ഗതിമാറി റോഡിലേെക്കാഴുകി. ആനകുഴിക്കര റോഡിനു കുറുകെ മരം മുറിഞ്ഞുവീണു മാവൂർ കുറ്റിക്കാട്ടൂർ റൂട്ടിൽ വാഹന ഗതാഗതം സ്തംഭിച്ചു. രാവിലെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു മരം മുറിച്ചുമാറ്റി. കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡ്‌, പെരിങ്ങൊളം റോഡ്, സർവിസ് സ്റ്റേഷൻ, കൊളക്കാട താഴം, കിയ്യലത്താഴം എന്നിവിടങ്ങളിലെ വീടുകളിലുള്ളവരാണ് വെള്ളക്കെടുതിക്ക്‌ ഇരയായത്. വ്യാഴാഴ്ച ഉച്ചയോടെ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജിൽ തുടങ്ങിയ ക്യാമ്പിലേക്ക് ഇതിൽ ചിലർ താമസംമാറ്റി. വാടക വീടുകളിൽ താമസിക്കുന്ന തൊഴിലാളികളും ക്യാമ്പിലുണ്ട്. പെരിങ്ങോളം ഹയർ സെക്കൻഡറി സ്‌കൂൾ, കണിയാത് മദ്റസ, പെരുവയൽ സ​െൻറ് സേവിയേഴ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.