ഏഴേ ആറിൽ മണ്ണിടിഞ്ഞു

ചേളന്നൂർ: ഏഴേ ആറ് കപ്പിക്കുന്നിൽ മണ്ണിടിഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് മണ്ണിടിഞ്ഞത്. വീടിന് പിറകിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കെ.സി. ഹരീഷും കുടുംബവും ബന്ധുഗൃഹത്തിലേക്ക് മാറി. മീറ്ററുകൾ അകലെ സി.കെ. ബൈജുവി​െൻറ വീടിനു പിറകിലും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം എൻ.സി.സിയുടെ റൈഫിൾ പരിശീലനം നടത്തിയ ഭാഗത്തിനു സമീപമാണ് മല ഇടിഞ്ഞത്. പള്ളിപ്പൊയിൽ കട്ട്ലേരിയിലും മണ്ണിടിഞ്ഞു. ഇവിടെ മണ്ണെടുത്ത ഭാഗത്ത് വെള്ളം നിൽക്കുന്നതിനാൽ ഉരുൾപൊട്ടുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നാലു കുടുംബങ്ങൾ ഭീതിമൂലം മാറിത്താമസിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചാലുകീറി വെള്ളം താഴ്ഭാഗത്തെ തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.