13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറ്റി

ഫറോക്ക്: മഴയിൽ ഫറോക്ക് ചുങ്കത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. മങ്കുഴിപ്പൊറ്റ, പണിക്കോട്ടുതാഴം, വെല്ലടിപ്പൊറ്റ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതുമൂലം മങ്കുഴിപ്പൊറ്റയിലെ 13 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ചുങ്കത്തെ മൻശഉൽ ഇസ്ലാം മദ്റസയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ഇവരെ മാറ്റിയത്. മച്ചിലകത്ത് ആയിശ, പാണ്ടികശാല സൈന, പോക്കുത്ത് ശരീഫ, പാണ്ടികശാല അലീമ, ആമിന കുന്നുമ്മൽ, ചാരുപടിക്കൽ നഫീസ, അഫ്‌സാന, സൈതലവി, മാളിയേക്കൽ ഇത്തിരിക്കുട്ടി, കെ. മൈമൂന, പാണ്ടികശാല സാജിത, പാത്തൈ കുന്നുമ്മൽ, കെ. ഖദീജ എന്നിവരുടെ കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. കോഴിക്കോട് തഹസിൽദാർ, ഫറോക്ക് നഗരസഭ ചെയർപേഴ്‌സൻ കമറുലൈല, വൈസ്‌ ചെയർമാൻ കെ. മൊയ്തീൻകോയ, സ്ഥിരം സമിതി അധ്യക്ഷരായ പി. ആസിഫ്, എം. സുധർമ, തഹസിൽദാർ അനിതകുമാരി, വില്ലേജ് ഓഫിസർ കെ. ഗീത, താലൂക്ക് ഹോസ്പിറ്റൽ എച്ച്.ഐ പി. രഘുനാഥ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഫറോക്ക് ചന്തക്കടവിൽ തെങ്ങ് വീണു പൊറ്റമ്മൽ മറിയയുടെ വീടി​െൻറ മേൽക്കൂര തകർന്നു. സമീപത്തെ പറമ്പിലെ തെങ്ങാണ് കഴിഞ്ഞ ദിവസം രാത്രി കടപുഴകിയത്. ചന്തക്കടവ് ടി.പി. സിദ്ദീഖി​െൻറ വീട്ടുമതിൽ ഇടിഞ്ഞു. സമീപത്തെ കളത്തിങ്ങൽ നാസറി​െൻറ വീട്ടുമുറ്റത്തേക്കാണ് മതിൽ വീണത്. കഴിഞ്ഞയാഴ്ച ചുങ്കത്തെ ഒമ്പതു കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മാറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.