സി. രവീന്ദ്രനാഥ്​ വന്നില്ല; കാലിക്കറ്റ്​ പരീക്ഷഭവൻ കെട്ടിടം മന്ത്രി ജലീൽ ഉദ്​ഘാടനം ചെയ്യും

േകാഴിക്കോട്: മന്ത്രി സി. രവീന്ദ്രനാഥ് എത്തില്ലെന്ന് അറിയിച്ചതിനാൽ കാലിക്കറ്റ് സർവകലാശാല പരീക്ഷഭവ​െൻറ പുതിയ ബഹുനില കെട്ടിടവും ബിരുദദാനവും വ്യാഴാഴ്ച മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം െചയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചത്. അതിനിടെയാണ് സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയും വകുപ്പ് മാറ്റവും നടന്നത്. മന്ത്രി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രനാഥി​െൻറ പിന്മാറ്റെമന്നാണ് സൂചന. 2018ല്‍ ബിരുദം പൂര്‍ത്തിയാക്കി സുവർണ ജൂബിലി ബിരുദദാന സ്‌കീമില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച എല്ലാ വിദ്യാർഥികള്‍ക്കുമുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. ...... കാലിക്കറ്റിൽ ഒാണാഘോഷ പരിപാടികൾ ചുരുക്കി അധ്യാപകരും ജീവനക്കാരും ഒരുദിവസത്തെ ശമ്പളം നൽകും കോഴിക്കോട്: മഴക്കെടുതിയും വെള്ളപ്പൊക്കവും ജനജീവിതം ദുരിതമാക്കിയതി​െൻറ പശ്ചാത്തലത്തിൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിന, ഒാണാഘോഷ പരിപാടികൾ ചുരുക്കി. സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി ബുധനാഴ്ച രാവിലെ 8.30ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടത്താനിരുന്ന ക്വിസ് പ്രോഗ്രാമും മധുരപലഹാര വിതരണവും ഒഴിവാക്കി. വിപുലമായ രീതിയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികളും ചുരുക്കിയിട്ടുണ്ട്. സ്റ്റാഫ് വെൽഫെയര്‍ ഫണ്ടി​െൻറ ആഭിമുഖ്യത്തിലുള്ള ഓണാഘോഷവും നടത്തില്ല. സര്‍വകലാശാലാ അധ്യാപകരും അനധ്യാപക ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം നല്‍കും. ആഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് നല്‍കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.