കാലം മായ്​ക്കാത്ത ഒാർമയുടെ വരാന്തകളിൽ അവർ ഒന്നായെത്തി

കോഴിക്കോട്: ഒന്നും രണ്ടുമല്ല, വർഷങ്ങൾ 27 ആയിരുന്നു പലരും തമ്മിൽ കണ്ടിട്ടുതന്നെ. തിരിച്ചറിയാതിരിക്കാൻ മാത്രം കാലം അവരിൽ മാറ്റങ്ങളും വരുത്തിയിരുന്നു. എന്നിട്ടും പരസ്പരമുള്ള ആശ്ലേഷത്തിൽ, ഒരു ഹായ് വിളിയിൽ വീണ്ടും അന്നത്തെ കുട്ടികളാവാൻ അവർക്ക് നിമിഷനേരം പോലും വേണ്ടിവന്നില്ല. മലബാർ ക്രിസ്ത്യൻ കോളജിൽ 1990 മുതൽ 2000 വരെ കാലത്ത് പഠിച്ചിറങ്ങിയവരുടെ 'ബാക് ടു 90സ്' എന്നപേരിൽ സംഘടിപ്പിച്ച കൂടിച്ചേരൽ വേദിയായിരുന്നു അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായത്. വിവിധ കൊടിപിടിച്ചവരും പരസ്പരം വഴക്കിട്ടവരും നീളൻ വരാന്തകളിലും കോണിപ്പടിയിലുമെല്ലാം കൂട്ടുകാരോടൊപ്പം സംസാരിക്കാൻ സമയം കണ്ടെത്തി. വൈകീട്ട് തൈക്കുടം ബ്രിഡ്ജി​െൻറ ഗാനമേളയും കൂടി ആയതോടെ സംഗമത്തിന് ആവേശമേറി. കോളജ് മാനേജർ ജയ്പാൽ സാമുവൽ, അധ്യാപകരായ ലംബർട്ട് കിഷോർ, രവീന്ദ്രൻ എന്നിവരും സംഘാടക സമിതി അംഗങ്ങളും സംയുക്തമായി നിലവിളക്ക് െകാളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായം നൽകാൻ സംഗമത്തിൽനിന്ന് ലഭിച്ച തുക വിനിയോഗിക്കും. ടി.വി. ഹിക്മത്ത്, മഹേഷ്, െഎ.പി. സബീഷ്, മജീദ് താമരശ്ശേരി, ബിജുഷ് ചന്ദ്, പ്രഭാശങ്കർ, ജീജോ, ഹാരിസ്, നൗഷിർ, റോമൽ ബച്ചു, സുനിൽ എന്നിവർ നേതൃത്വം നൽകി. ബിജേഷ് നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.