ക്ഷേത്ര ഓഫിസിൽ കള്ളൻ കയറി; സ്വർണം നഷ്​ടപ്പെട്ടു

മുക്കം: കാരശ്ശേരി ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്ര ഓഫിസിൽ മോഷണം. വാതിലി​െൻറ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഇവിടെ സൂക്ഷിച്ച 15 സ്വർണ പൊട്ടുകളും, മൂന്ന് സ്വർണച്ചെയിനും കവർന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. 400 രൂപയുടെ ചില്ലറ നാണയങ്ങളും നഷ്ടപ്പെട്ടു. പണം അതാത് ദിവസം ബാങ്കിലടക്കുന്നതിനാൽ ഓഫിസിൽ സുക്ഷിച്ചിരുന്നില്ല. ക്ഷേത്ര അധികൃതരുടെ പരാതിയിൽ സ്ഥലത്തെത്തിയ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.