ഒാടയിൽനിന്ന്​ മാവൂർ റോഡിലെ അഴുക്കുപ്രളയത്തിന്​ അവസാനമില്ല

കോഴിക്കോട്: മലയോര മേഖലകളിൽ തിമിർത്ത് പെയ്യുന്ന മഴയല്ല കോഴിക്കോട് നഗരത്തിലേത്. കർക്കടകപ്പെയ്ത്തി​െൻറ രൗദ്രഭാവം ഇൗ മഴക്കില്ല. എന്നാലും ചെറിയൊരു മഴ മതി നഗരഹൃദയത്തിലെ പ്രധാനപാതയായ മാവൂർ റോഡി​െൻറ 'ജീവിതം' മാറ്റിമറിക്കാൻ. ബാങ്ക് റോഡ് കഴിഞ്ഞ് എൽ.ബി.എസ് സ​െൻററിന് മുൻവശം മുതൽ നന്തിലത്ത് ജങ്ഷൻ വരെ ഒാടവെള്ളം റോഡിലേക്ക് കരകവിഞ്ഞൊഴുകുന്നത് മിക്കദിവസങ്ങളിലും പതിവാണ്. വെറും വെള്ളമല്ല, മനുഷ്യവിസർജ്യമടക്കമുള്ള അഴുക്കുവെള്ളമാണ് ഇൗ ഭാഗത്ത് തിങ്കളാഴ്ചയും പരന്നൊഴുകിയത്. ഒാടകളിൽ നിന്ന് ചുഴിപോലെ വെള്ളം മുകളിേലക്ക് പ്രവഹിക്കുന്ന പതിവ് കാഴ്ചയായിരുന്നു തിങ്കളാഴ്ച. ഒാടക്ക് ആഴമില്ലാത്തതും മേൽമൂടികൾ പൊട്ടിയതുമാണ് വെള്ളം പരന്നൊഴുകാൻ കാരണമെന്ന് കോർപറേഷൻ അധികാരികൾക്കും പൊതുമരാമത്ത് വകുപ്പിനും അറിയാമെങ്കിലും നടപടിയൊന്നുമില്ല. ഒാടകൾ വൃത്തിയാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെങ്കിലും കോർപറേഷൻ അധികാരികൾ ഇടക്കിടെ വൃത്തിയാക്കാൻ ഇറങ്ങാറുണ്ട്. മൊഫ്യൂസൽ ബസ്സ്റ്റാൻറിന് സമീപം രാജാജി റോഡി​െൻറ തുടക്കഭാഗത്ത് ഇൗ വർഷം മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ് ഒാടകൾ വൃത്തിയാക്കിയിരുന്നു. അന്ന് ഒാവുചാലിലെ സ്ലാബുകൾ നീക്കിയപ്പോൾ കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റടക്കമാണ് കണ്ടെടുത്തത്. ഒാടയുടെ സ്ലാബ് വാർത്തിട്ടും ഷീറ്റുകൾ പൊളിക്കാതിരുന്നത് കഴിഞ്ഞ വർഷം വെള്ളം കയറാൻ കാരണമായിരുന്നു. ഇത്തവണ ആ പ്രശനം പരിഹരിച്ചെങ്കിലും നന്തിലത്ത് ജംഗ്ഷനിലും മാവൂർ റോഡിലും വെള്ളക്കെട്ട് തുടരുന്നതാണ് യാത്രക്കാരെയും കച്ചവടക്കാരെയും സമീപത്തെ സ്ഥാപനങ്ങളിലേെക്കത്തുന്ന വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്നത്. വെള്ളക്കെട്ടിനെ തുടർന്ന് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ടെർമിനലിലേക്കും മൊഫ്യൂസൽ ബസ്സ്റ്റാൻറിലേക്കും പോകേണ്ട ബസുകളും മറ്റ് വാഹനങ്ങളും കുരുക്കിലാകുന്നതും പതിവാണ്. വെള്ളത്തിൽ വണ്ടിയിറക്കാൻ മടിച്ച് ഇരുചക്രവാഹനയാത്രക്കാർ കാൽനടപ്പാതയിലൂടെ വണ്ടി ഒാടിക്കുന്നത് അപകടത്തിനും കാരണമാകുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡിലും മഴപെയ്യുേമ്പാൾ വെള്ളം കയറുന്നത് പതിവാണ്. പരിഹാരമായി താൽക്കാലിക നടപടികൾ മാത്രമാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. ഒാടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാനും കർശന നടപടിയുണ്ടാവുന്നില്ല. സുസ്ഥിര നഗര വികസന പദ്ധതി പ്രകാരം കനോലി കനാലിേലക്ക് അഴുക്കുചാൽ നിർമിക്കാനുള്ള പദ്ധതി പൂർണമായാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകൂവെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.