ആശ്വാസത്തുകയുമായി ഫുട്​ബാൾ താരങ്ങൾ

കോഴിക്കോട്: നൈനാംവളപ്പ് കോതിയിലെ ഫുട്ബാൾ താരങ്ങൾ ബക്കറ്റ് പിരിവിലൂടെ മഴക്കെടുതിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 28,600 രൂപ പിരിച്ചുനൽകി. കോതിപ്പാലം റോഡിന് സമീപം ബക്കറ്റുമായി നിന്നാണ് മൂന്ന് മണിക്കൂർകൊണ്ട് തുക പിരിച്ചത്. ഒരാൾ 10,000 രൂപയുടെ ചെക്കും നൽകി. തുക ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. ടി.വി. റിയാസ്, ടി.വി. അസ്കർ, നൗഫൽ കോതി, എൻ.വി. അബ്ദുല്ല, ശിഫാദ്, സഹദ്, കെ.വി. നിസാം, ടി.വി. സഹദ്, കെ.ടി. അൻവർ, ശുക്കൂർ, നഫീൽ, സി.എൻ. സക്കരിയ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.