മാവൂർ കൂട്ടായ്മയിൽ വയനാട്ടിലേക്ക് സഹായം

മാവൂർ: കാലവർഷക്കെടുതിയെതുടർന്ന് ദുരിതത്തിലായവർക്ക് മാവൂരി​െൻറ സഹായം. വിവിധ സന്നദ്ധ സംഘടനകൾ, വ്യാപാരസ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി ജാതി-മത-രാഷട്രീയ വ്യത്യാസമില്ലാതെ ഒറ്റ മനസ്സോടെ സ്വരൂപിച്ച സഹായമാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചുനൽകിയത്. 15 ക്വിൻറൽ അരി, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയാണ് മാവൂർ കൂട്ടായ്മയുടെ പേരിൽ എത്തിച്ചത്. വയനാട് കലക്ടറെ ഏൽപിച്ചു. മാവൂരിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, കെ.പി. ചന്ദ്രൻ, ബിച്ചാവ മാവൂർ, എൻ. ഉമ്മർക്കോയ തുടങ്ങിയവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.