കക്കയം ഡാം സൈറ്റ്​ റോഡ്​: പ്രവൃത്തി പുരോഗമിക്കുന്നു

ബാലുശ്ശേരി: മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് തകർന്ന കക്കയം ഡാംസൈറ്റ് റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തി തുടരുന്നു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് ഡാം സൈറ്റ് റോഡ് തകർന്നത്. കംപ്രസർ ഉപയോഗിച്ച് കല്ലുകൾ പൊട്ടിച്ചുമാറ്റുകയാണ്. പാറപൊട്ടിച്ച് നീക്കി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. റോഡ് പൂർണമായും ഗാതാഗതയോഗ്യമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. വശം മീറ്ററുകളോളം ഉയരത്തിൽ കെട്ടിയാലേ റോഡ് പൂർവസ്ഥിതിയിലാകൂ. പൊതുമരാമത്ത് വകുപ്പി​െൻറ നേതൃത്വത്തിലാണ് േജാലി പുരോഗമിക്കുന്നത്. താൽക്കാലികമായി നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡാം സേഫ്റ്റി സബ് എൻജിനീയറും കെയർടേക്കർമാരും പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും റോഡ് തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടിരുന്നു. ഡാം മുതൽ റോഡ് തകർന്ന സ്ഥലം വരെ വാഹനങ്ങൾ വരുന്നുണ്ട്. വീതികുറഞ്ഞ റോഡരികലെ കൂറ്റൻപാറയാണ് പിളർന്ന് വീണത്. 20 മീറ്റർ ദൂരത്തിൽ റോഡ് തകർന്നതോടെയാണ് ഡാമിേലക്കുള്ള ഗതാഗതം മുടങ്ങിയത്. കക്കയം അങ്ങാടിയിൽനിന്ന് 10 കിലോമീറ്റർ ദൂരെയായിരുന്നു സംഭവം. റോഡ് തകർന്നതോടെ കക്കയം ഡാമിേലക്കുള്ള വിനോദസഞ്ചാരികളുെട വരവും നിരോധിച്ചിരുന്നു. എം.കെ. രാഘവൻ എം.പി ഞായറാഴ്ച കക്കയം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.