ബി.വി. അബ്​ദുല്ലക്കോയയെ അനുസ്​മരിച്ചു

കോഴിക്കോട്: മുസ്ലിംലീഗ് നേതാവും രാജ്യസഭ എം.പിയുമായിരുന്ന ബി.വി. അബ്ദുല്ലക്കോയയെ അനുസ്മരിച്ചു. മുസ്ലിംലീഗ് സൗത്ത് നിേയാജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയത്തിലും സത്യസന്ധമായ നിലപാട് സ്വീകരിക്കുകയും സംശുദ്ധരാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്തുെവന്നതാണ് അബ്ദുല്ലക്കോയയുടെ പ്രത്യേകതയെന്ന് അദ്ദേഹം പഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എസ്.വി. ഉസ്മാൻകോയ അധ്യക്ഷതവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്തു. എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, കെ. മൊയ്തീൻ കോയ, ടി. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ.വി. അൻവർ സ്വാഗതവും ൈഫസൽ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.