നടപടി സ്വീകരിച്ചവരെ തിരിച്ചെടുക്കൽ: കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ തർക്കം

* യോഗത്തിൽനിന്ന് ഐ വിഭാഗം ഇറങ്ങിപ്പോയി കൊടുവള്ളി: കൊടുവള്ളിയിലെ കോൺഗ്രസിൽ നിലനിന്നിരുന്ന ഗ്രൂപ് തർക്കങ്ങൾ വീണ്ടും മറനീക്കി പുറത്തേക്ക്. മണ്ഡലം കമ്മിറ്റി അഞ്ച് പ്രവർത്തകർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഐകകണ്ഠ്യേന തീരുമാനമെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുഖേന ഡി.സി.സി നേതൃത്വത്തിനയച്ചിരുന്നു. ഇേതതുടർന്ന് ഡി.സി.സി നേതൃത്വം നടപടി സ്വീകരിക്കുകയും ചെയ്തവരെ വീണ്ടും തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ശനിയാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി വ്യാപാരഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും മണ്ഡലം ഭാരവാഹികളുടെയും യോഗം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖി​െൻറയും മുൻ പ്രസിഡൻറ് കെ.സി. അബുവി​െൻറയും സാന്നിധ്യത്തിൽ നടന്നിരുന്നു. ടി. സിദ്ധീഖ് ഉദ്ഘാടന പ്രസംഗം ആരംഭിക്കാനിരിക്കെ ഒരു ഭാരവാഹി ഡി.സി.സിയെടുത്ത നടപടി സംബന്ധിച്ച് ചോദ്യമുന്നയിച്ചു. പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താൻ നിർദേശിച്ചവരെ മണ്ഡലം, ബ്ലോക്ക് നേതൃത്വവുമായി ചർച്ചചെയ്യാതെ തിരിച്ചെടുത്ത നടപടി സംബന്ധിച്ചായിരുന്നു ചോദ്യം. മടവൂരിൽനിന്നും കിഴക്കോത്തുനിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കാതെ കൊടുവള്ളിയിൽനിന്നുള്ളവരെ തിരിച്ചെടുത്ത നടപടി നീതിനിഷേധമാണെന്ന് ഐ ഗ്രൂപ് പ്രവർത്തകർ ആരോപിക്കുകയും പതിനാറോളം പ്രവർത്തകർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ യോഗം ബഹളത്തിൽ കലാശിച്ചു. എന്നാൽ, ഐ ഗ്രൂപ് ഉന്നയിച്ച പ്രശ്നം യോഗത്തിനുശേഷം ചർച്ചയാവാമെന്ന കാര്യം ടി. സിദ്ധീഖ് പ്രവർത്തകരെ അറിയിച്ചെങ്കിലും കേൾക്കാതെ ഇവർ ഇറങ്ങിപ്പോവുകയാണുണ്ടായതെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.കെ. സുലൈമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.