സംവാദ സദസ്സ്​

മേപ്പയൂർ: ഭയം ഭരിക്കുന്ന സമൂഹത്തിൽ ജനാധിപത്യം പുലരില്ലെന്നും ഭയമില്ലാതെ എഴുതാനും വരക്കാനും പാടാനും കഴിയുന്ന ബഹുസ്വര ജനാധിപത്യ സമൂഹത്തിനായി ഒത്തുചേരണമെന്നും മേപ്പയൂരിൽ നടന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള സംവാദ സദസ്സ് ആവശ്യപ്പെട്ടു. എഴുത്തുകാരും കലാകാരന്മാരും കവികളും ഗായകരും നാടക-ചലച്ചിത്ര പ്രവർത്തകരും സംവാദ സദസ്സിൽ ഐക്യദാർഢ്യവുമായി പങ്കുചേർന്നു. ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വി.കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. അബൂബക്കർ, ഡോ. സുസ്മിത, കെ. പ്രദീപൻ, സുരേഷ് മേപ്പയൂർ, മേപ്പയൂർ ബാലൻ, വി.എ. ബാലകൃഷ്ണൻ, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ചലച്ചിത്ര-നാടക പ്രവർത്തകൻ മഹേഷ് ചെക്കോട്ടി തിയറ്റർ പെർഫോമൻസ് അവതരിപ്പിച്ചു. അഭിലാഷ് തിരുവോത്ത്, മജ്നി തിരുവങ്ങൂർ, ഷാജി കാവിൽ, റഹ്മാൻ കൊഴുക്കല്ലൂർ, സദാനന്ദൻ സർഗ എന്നിവർ പ്രതിരോധത്തി​െൻറ വര തീർത്തു. ഡോ. നാരായണൻ ഗസൽ ഗീതങ്ങൾ ആലപിച്ചു. ശിവദാസ് പാമ്പിരികുന്ന്, അനൂപ് പേരാമ്പ്ര, പ്രേമൻ പാമ്പിരികുന്ന്, മേഘനാഥൻ, രാജേന്ദ്രൻ മാണിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധത്തി​െൻറ പാട്ടുകൾ ആവിഷ്കരിച്ചു. എം.പി. അനസ്, രാമദാസ് നാഗത്ത് എന്നിവർ സ്വന്തം കവിതകളുമായി സംവാദ സദസ്സിൽ പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.