പെരുവഴിയിലായ ബീരാനും കുടുംബത്തിനും കാരുണ്യത്തി​െൻറ തണൽ

കോഴിക്കോട്: വാടക െകാടുക്കാൻ കഴിയാതെ വീടു വിട്ടിറങ്ങി പെരുവഴിയിലായ കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യത്തിൽ വീണ്ടും അതേവീട്ടിൽ താമസം. കാപ്പാെട്ട ഓേട്ടാറിക്ഷ തൊഴിലാളിയായിരുന്ന കായൻറവിടെ ബീരാനും (47) കുടുംബത്തിനുമാണ് വാടകവീട്ടില്‍നിന്ന് കുടിയിറങ്ങേണ്ടിവന്നത്. ഹൃദ്രോഗംബാധിച്ച് കിടപ്പിലായതോടെ ബീരാന് ഒരു വര്‍ഷത്തോളമായി വാടക കൊടുക്കാൻ സാധിച്ചിരുന്നില്ല. മെഡിക്കല്‍ കോളജിൽ ചികിത്സയിലുള്ള ബീരാനോട് ഈ മാസം 20ന് ആന്‍ജിയോഗ്രാം ചെയ്യാന്‍ ഡോക്ടര്‍ നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച വാടകവീട് ഒഴിയേണ്ടിവന്നത്. വീടു വിട്ടിറങ്ങിയ ബീരാനും കുടുംബവും ഞായറാഴ്ച രാവിലെ ബസ് സ്റ്റാൻഡില്‍ വന്നിരുന്നു. ഉച്ചക്ക് ബീച്ചിൽ പോയി. സുഹൃത്തും നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരനുമായ അഷ്‌റഫ് മൂന്നുദിവസം ത​െൻറ കുടുംബത്തോടൊപ്പം താമസിപ്പിച്ചു. എന്നാൽ, ത​െൻറ ദുരിതകഥകളൊന്നും പറയാതെ ബീരാന്‍ അവിടെനിന്ന് ഇറങ്ങി. ബുധനാഴ്ച നഗരത്തില്‍ ഒരു വാടക ലോഡ്ജില്‍ കൂട്ടുകാര​െൻറ സഹായത്തില്‍ കഴിഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവന്‍ ഇൗ കുടുംബത്തിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കഴിച്ചുകൂട്ടാനായിരുന്നു വിധി. വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലെത്തി ജില്ല കലക്ടര്‍ യു.വി. ജോസിനെ കാണാന്‍ അവസരംകിട്ടിയത് തുണയായി. കലക്ടർ വിവരമറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ 'മാതൃസ്‌നേഹ' ട്രസ്റ്റ് ചെയര്‍മാന്‍ ഷാന്‍ പുതുക്കാടില്‍ കുടുംബത്തിന് സഹായം നൽകാമെന്ന് സന്നദ്ധത അറിയിച്ചു. ഷാൻ വാടകവീടി​െൻറ കുടിശ്ശിക അടക്കാനും അതേവീട്ടിൽ താമസം തുടരാനും സാഹചര്യമൊരുക്കി. വാടക നല്‍കാന്‍ 50,000 രൂപയുടെ ചെക്ക് കലക്ടറുടെ ചേംബറില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കൈമാറി. കുട്ടികളുടെ പഠനത്തിന് എല്ലാ മാസവും സഹായം നല്‍കുമെന്നും ഒരു മാസത്തേക്കുള്ള ഭക്ഷണത്തിനുളള സഹായം നല്‍കുമെന്നും ഷാന്‍ കലക്ടറെ അറിയിച്ചു. ജില്ല കലക്ടര്‍ ചേമഞ്ചേരി വില്ലേജ് ഓഫിസറെ വിളിച്ചുവരുത്തി കുടുംബത്തി​െൻറ സംരക്ഷണച്ചുമതല സ്വീകരിക്കാന്‍ നിർദേശവും നല്‍കി. ഇതോടെ ഏഴു വര്‍ഷമായി താമസിച്ചിരുന്ന കാപ്പാട് വാടകവീട്ടില്‍ത്തന്നെ ബീരാനും കുടുംബത്തിനും താമസിക്കാനായി. ബീരാ​െൻറ ഭാര്യ ആയിഷാബിയും സ്കൂൾ വിദ്യാർഥികളായ മക്കൾ മുഹമ്മദ് നസീമും നൗഷിജയും മുഹമ്മദ് നബീലും സഹായവുമായെത്തിയ എല്ലാവർക്കും നന്ദിയർപ്പിച്ചാണ് കലക്ടറേറ്റിൽനിന്ന് ഇറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.