വയനാട്ടിൽ 10,949 പേരെ പുനരധിവസിപ്പിച്ചു

* രക്ഷാപ്രവര്‍ത്തനത്തിൽ സൈന്യവും * 14 വരെ ജില്ലയിൽ റെഡ് അലർട്ട് കല്‍പറ്റ: വയനാട് ജില്ലയിൽ മഴക്ക് ശമനമുണ്ടെങ്കിലും കെടുതികൾ തുടരുന്നു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളിലെ 10,949 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളിയാഴ്ചയും വിവിധയിടങ്ങളിൽ നേരിയ തോതിൽ ഉരുൾപൊട്ടി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 37.89 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ കൂടുതൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊർജിതമാണ്. പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന, ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ്, നാവികസേന എന്നിവരുടെ 150 സൈനികര്‍ അടങ്ങിയ സംഘം ഹെലികോപ്ടർ ഉള്‍പ്പെടെ സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 775.6 എം.എസ്.എല്ലും കാരാപ്പുഴയില്‍ 758.2 എം.എസ്.എല്ലും രേഖപ്പെടുത്തി. മന്ത്രി സുനിൽ കുമാറി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തി. 14 വരെ ജില്ലയിൽ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.