kc lead ഒാണം വന്നാലും ചിങ്ങം പിറന്നാലും കാർഷിക കേന്ദ്രം കുടുസ്സുമു​റിയിലൊതുങ്ങും

കോഴിക്കോട്: വീണ്ടും ചിങ്ങം ഒന്നിന് കർഷകദിനം കൊണ്ടാടാൻ തയാറെടുപ്പുകൾ തുടങ്ങുേമ്പാഴും കോഴിക്കോെട്ട കേരള കാർഷിക സർവകലാശാലയുടെ ജില്ല കേന്ദ്രം പ്രവർത്തിക്കുന്നത് കുടുസ്സുമുറിയിൽ തന്നെ. കഴിഞ്ഞദിവസം കേന്ദ്രത്തി​െൻറ ചുമതലയുള്ളയാൾ സ്ഥലം മാറിപ്പോയതോടെ കാര്യങ്ങൾ കൂടുതൽ മോശമായി. തൃശൂർ ആസ്ഥാനമായ സർവകലാശാലയുടെ ഗുണമേന്മയേറിയ നടീൽ വസ്തുക്കളും വിത്തുകളും പുതിയ കണ്ടുപിടിത്തങ്ങളുമെല്ലാം കൃഷിക്കാരിലെത്തിക്കാനുള്ള കേന്ദ്രം 22 കൊല്ലംമുമ്പ് വെള്ളിമാട്കുന്നിൽ തുടങ്ങിയ അതേയവസ്ഥയിലാണ് ഇപ്പോഴും. ഒറ്റമുറി വാടകക്കെട്ടിടത്തിലാണ് അസോസിയറ്റ് പ്രഫസറും ഫാം മാനേജറും ക്ലർക്കുമെല്ലാം ഇരിക്കുന്നത്. വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, മണ്ണിരക്കേമ്പാസ്റ്റ്, സർവകലാശാലയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ജാമും അച്ചാറുമടക്കമുള്ള ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെല്ലാം ഒറ്റ മുറിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കർഷകർ വാതിൽപ്പടിയിൽനിന്ന് ജനലിനിടയിലൂടെയാണ് സാധനങ്ങൾ വാങ്ങുന്നത്. തൊട്ടടുത്ത് മറ്റൊരു കൊച്ചു മുറിയിൽ സർവകലാശാലയുടെ ഉത്തരമേഖല ഒാഡിറ്റ് വിഭാഗവും പ്രവർത്തിക്കുന്നു. 1996ൽ ജില്ലയിലെ കൃഷിമേഖലയിൽ വൻ മാറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ കേന്ദ്രമാണ് വളരാതെപോയത്. ദിവസം പതിനായിരത്തിലേറെ രൂപക്കുള്ള സാധനങ്ങൾ വിറ്റുപോകുന്ന കൗണ്ടറിൽ ഇപ്പോഴും ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ല. കുറിയ ഇനം തെങ്ങിൻ തൈകൾക്കും കീടങ്ങളെ കുടുക്കാനുള്ള കെണിക്കുമൊക്കെ ആവശ്യക്കാർ ഏറെയാണ്. ചെടികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കെട്ടിടമുടമയുടെ ഒൗദാര്യത്തിൽ പറമ്പി​െൻറ മൂലയിലാണ്. സാധനങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ടുപോകാവുന്ന അവസ്ഥ. വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ 2012ൽ ധാരണയായെങ്കിലും നടപ്പായില്ല. വേങ്ങേരിയിൽ കൃഷിവകുപ്പി​െൻറ സ്ഥലത്തേക്ക് മാറ്റിയാൽ ചെടികൾ ഇവിടെത്തന്നെ ഉൽപാദിപ്പിച്ച് വിൽക്കാനും സൂക്ഷ്മാണു വളങ്ങളും മറ്റും ഇവിടെത്തന്നെ തയാറാക്കാനുമാവും. മറ്റു ജില്ലകളിലെന്നപോലെ കോഴിക്കോെട്ട കാർഷിക സർവകലാശാല കേന്ദ്രത്തിലും നിരവധി തൊഴിലാളികൾക്ക് ജോലിയും ലഭിക്കും. കൃഷി വികസനത്തിനുള്ള നൂറുകണക്കിന് പദ്ധതികളുടെ ഗുണഫലമാണ് വെള്ളിമാടുകുന്ന് കേന്ദ്രത്തി​െൻറ ശോച്യാവസ്ഥ കാരണം കോഴിക്കോടിന് നഷ്ടമാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.