ക്വിറ്റ് ഇന്ത്യാദിന സെമിനാർ

നന്തിബസാർ: കോടിക്കൽ എ.എം.യു.പി സ്കൂളി​െൻറ സാമൂഹികശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സെമിനാർ സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനംചെയ്തു. എൻ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഇ.കെ. സഫീറ, എസ്. സിവിലി, നേതൃത്വം നൽകി. ആവണി, ആദിത്യ പ്രശാന്തു, ആശാരി, എ.വി. ആയിഷ, നിയ നസറിൻ, അഫ്രിൻ, ഷൗക്കത്തലി, ഷഹസ്യ എന്നിവർ വിഷയം അവതരിപ്പിച്ചു. റോബിറോ സ്വാഗതം പറഞ്ഞു. ആവള നാരായണനെ അനുസ്മരിച്ചു പേരാമ്പ്ര: സി.പി.ഐ നേതാവ് ആവള നാരായണ​െൻറ മൂന്നാം ചരമ വാർഷികം ആചരിച്ചു. പൊതുയോഗം സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ആർ. ശശി, ടി.കെ. രാജൻ, എ.കെ. ചന്ദ്രൻ, കെ.കെ. ബാലൻ, രജീന്ദ്രൻ കപ്പള്ളി, കൊയിലോത്ത് ഗംഗാധരൻ എന്നിവർ സംസാരിച്ചു. എ.ബി. ബിനോയ് സ്വാഗതവും ശശി പൈതോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.