മലയോരത്ത് തീരാദുരിതത്തി​െൻറ രാപകൽ

തിരുവമ്പാടി: കനത്ത മഴ മലയോര മേഖലയിൽ ദുരിതം വിതച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ മേഖലയെ വെള്ളത്തിലാക്കി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടിയത്. മണിക്കൂറുകൾക്കകം മലവെള്ളപ്പാച്ചിലിൽ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. വ്യാഴാഴ്ച പുലർച്ചയോടെ ഇരുവഴിഞ്ഞിപ്പുഴ കരവിഞ്ഞ് ഇലന്തുകടവ് തുരുത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. പ്രദേശവാസികൾ അടിയന്തരമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. തിരുവമ്പാടി ടൗൺപരിസരങ്ങൾ വെള്ളത്തിനടിയിലായി. ടൗണിൽ വെള്ളം കയറുന്നതറിഞ്ഞ് വ്യാപാരികൾ ബുധനാഴ്ച രാത്രിതന്നെ കടകളിലെത്തി സാധനങ്ങൾ മാറ്റിയത് നാശനഷ്ടം ഒഴിവാക്കി. ഇരുമ്പകം തപാൽ ഓഫിസിൽ വെള്ളംകയറി ഫയലുകൾ നശിച്ചു. തിരുവമ്പാടി ഉല്ലാസ് നഗർ, മറിയപ്പുറം, ചേപ്പിലംകോട്, പച്ചക്കാട്, താഴെ തിരുവമ്പാടി ഭാഗങ്ങളിലായി നിരവധി വീടുകളിൽ വെള്ളംകയറി. അഗ്നിശമന സേനയും ദുരിതമേഖലയിലെത്തി. തിരുവമ്പാടി വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർ രാത്രി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.