കൊയിലാണ്ടിയിൽ പൊതുശ്മശാനം: കാത്തിരിപ്പ് തുടരുന്നു

കൊയിലാണ്ടി: പൊതുശ്മശാനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. ബജറ്റിൽ സഞ്ചരിക്കുന്ന ശ്മശാനം ഉൾെപ്പടെ പ്രഖ്യാപിക്കുകയും പണം നീക്കിവെക്കുകയും ചെയ്തിട്ടും നടപ്പായില്ല. തീരദേശ വാസികളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. മരണം നടന്നാൽ, 26 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് കോർപറേഷനിൽ പെട്ട കാമ്പം കടപ്പുറത്ത് കൊണ്ടുപോയാണ് സംസ്കരിക്കുന്നത്. വാഹനം പിടിച്ച്, കുടുംബാംഗങ്ങളെയും കൊണ്ടുപോയി സംസ്കാര ചടങ്ങുകൾ നടത്തുമ്പോൾ, 10,000 രൂപയിൽ അധികം ചെലവും വരും. ചുരുങ്ങിയ സ്ഥലത്ത്, പുക, മണം പ്രശ്നമില്ലാതെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് സംവിധാനം ഉള്ള കാലമാണിത്. നഗരസഭയിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുകയെങ്കിലും വേണമെന്നാണ് കടലോര വാസികളുടെ ആവശ്യം. 'ധനസഹായം നൽകണം' നന്തിബസാർ: കാലവർഷക്കെടുതിയിൽ കൃഷിനഷ്ടം സംഭവിച്ചവർക്ക് ധനസഹായവും വീടുംസ്ഥലവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നൽകണമെന്നു കൊയിലാണ്ടി മണ്ഡലം സ്വതന്ത്ര കർഷകസംഘം ആവശ്യപ്പെട്ടു. എൻ.പി. മമ്മദ് ഹാജി, ഒ.പി. മൊയ്തു, വി.കെ. അബ്ദുൽ മജീദ്, കെ.എം. നജീബ്, കെ.വി. അസ്സു, എടക്കണ്ടി കുഞ്ഞബ്ദുല്ല, ടി.പി. കുഞ്ഞിമൊയ്തീൻ, എൻ.കെ. കുഞ്ഞബ്ദുല്ല, താഴത്ത് ബഷീർ, കെ. അബൂബക്കർ ഹാജി, കെ.എം. അബൂബക്കർ, തൊടുവയിൽ മൊയ്തുഹാജി എന്നിവർ സംസാരിച്ചു. ഹെൽപ് ഡെസ്ക് നന്തിബസാർ: തിക്കോടി പഞ്ചായത്തിലെ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി റേഷൻ കാർഡ് ഹെൽപ് ഡെസ്ക് നടത്തി. ഒ.കെ. ഫൈസൽ, ഷഫീഖ് കാരേക്കാട്, പി.പി. മൻസൂർ, താഴത്ത് ബഷീർ, എൻ.കെ. കുഞ്ഞബ്ദുല്ല, എ.കെ. മുസ്തഫ, ഖാസിം തുണ്ടിക്കണ്ടി, വനിത ലീഗ് നേതാക്കളായ എസ്. റജുല, വഹീദ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.