പ്രവാസി മന്ത്രാലയം പുനഃസ്​ഥാപിക്കണം -എം.എസ്​.എസ്​ പ്രവാസി സംഗമം

കോഴിക്കോട്: പ്രവാസികളുടെ അവകാശസംരക്ഷണത്തിനും തൊഴിൽസുരക്ഷിതത്വത്തിനും ഉതകുന്നവിധം പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് എം.എസ്.എസ് പ്രവാസിസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്. സുബൈർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. എൻജിനീയർ പി. മമ്മദ്കോയ, ട്രഷറർ പി.ടി. മൊയ്തീൻകുട്ടി, അമീർ അലി, അബ്ദുൽ മജീദ് നഹ, അമ്പലപ്പള്ളി അബ്ദുറഹ്മാൻ, അഡ്വ. കെ.എസ്.എ. ബഷീർ, കെ. നൗഷാദ് (റിയാദ്), നജീബ് (ദമ്മാം), ഹൈറുന്നീസ (റിയാദ്), ഫൈസൽ (മലബാർ ഗോൾഡ്, ദുബൈ), എ.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി. ഷംസുദ്ദീൻ ക്ലാസ് നയിച്ചു. കൺവീനർ കെ.പി. ഹനീഫ സ്വാഗതവും പാലക്കണ്ടി ഹസൻകോയ നന്ദിയും പറഞ്ഞു. പരീക്ഷഫലം കോഴിക്കോട്: െഎ.എസ്.എം സംസ്ഥാന സമിതിയുടെ ഖുആൻ പഠനപദ്ധതിയായ വെളിച്ചത്തി​െൻറ ആറാംഘട്ട പരീക്ഷയിൽ കോഴിക്കോട് സൗത്ത് ജില്ലയിലെ കെ.ടി. ഷാഹിന ഒന്നാംസ്ഥാനം നേടി. മലപ്പുറം ഇൗസ്റ്റ് ജില്ലയിലെ രമേഷ് ബാബു രണ്ടാംസ്ഥാനവും മലപ്പുറം വെസ്റ്റ് ജില്ലയിലെ ജമീല മുഹ്സിന മൂന്നാംസ്ഥാനവും നേടി. വിജയികൾക്കുള്ള അവാർഡും സമ്മാനവും സി.പി. ഉമ്മർ സുല്ലമി വിതരണം ചെയ്തു. അബ്ദുൽ കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. ഷാനിഫ് വാഴക്കാട്, അഡ്വ. ഹരികൃഷ്ണൻ, അഡ്വ. അബ്ദുൽ ഖാദർ, അഷ്റഫലി, ഇസ്മാഇൗൽ കരിയാട്, ഫൈസൽ നന്മണ്ട, നസീർ ചെറുവാടി, ടി.പി. ഹുസൈൻ കോയ, ശാക്കിർ ബാബു കുനിയിൽ, ജലീൽ മദനി എന്നിവർ സംസാരിച്ചു. ഡോ. ജാബിർ അമാനി സമാപനപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.