കാലിക്കറ്റി​ന്​ വീണ്ടും എം.ജി.എസി​െൻറ ചരിത്രരേഖകളും പുസ്​തകങ്ങളും

കോഴിക്കോട്: പ്രഫ. എം.ജി.എസ്. നാരായണ​െൻറ വലിയ ട്രങ്ക്പെട്ടിയിൽ ഭദ്രമായിരുന്ന അപൂർവ ചരിത്രരേഖകൾ ഇനി കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം ലൈബ്രറിയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വെളിച്ചമാകും. കാലിക്കറ്റിൽ ചരിത്രവിഭാഗം മേധാവിയും ഗവേഷകനുമായിരുന്ന എം.ജി.എസ് ആയിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിക്ക് നൽകിയത്. നേരത്തേ 307 പുസ്തകങ്ങൾ കൈമാറിയിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ്, ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ് സമ്മേളനം, കാലിക്കറ്റ് ചരിത്ര വിഭാഗത്തി​െൻറ മുൻകാല പ്രസിദ്ധീകരണങ്ങൾ, ശിലാലിഖിത പഠന പുസ്തകങ്ങൾ, മലയാള കവിത പ്രസ്ഥാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഏറെയും. പുരാരേഖകളും പത്രവാർത്തകളും ശേഖരത്തിലുണ്ടായിരുന്നു. ചരിത്ര വകുപ്പ് മേധാവി ഡോ. പി. ശിവദാസൻ, മുൻ മേധാവി ഡോ. കെ. ഗോപാലൻകുട്ടി, ഗവേഷക വിദ്യാർഥികൾ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.