ബുദ്ധി വളർച്ച​െയത്താത്ത മക്കൾക്ക്​ താങ്ങായി നിൽക്കാൻ വയോധികനായ പിതാവ്​ പാടുപെടുന്നു

ബാലുശ്ശേരി: ബുദ്ധിവളർച്ചയെത്താത്ത മക്കൾക്ക് താങ്ങായി നിൽക്കാൻ വയോധികനായ പിതാവ് പാടുപെടുന്നു. കോട്ടൂർ പഞ്ചായത്തിലെ എട്ടാംവാർഡിൽപ്പെട്ട പൂനത്ത് തിയ്യക്കണ്ടി ബാലനാണ് ത​െൻറ ബുദ്ധിവളർച്ചയെത്താത്ത മൂന്ന് ആൺമക്കളുമായി ദുരിതമനുഭവിക്കുന്നത്. 70 കാരനായ ബാലന് കൂലിപ്പണിയെടുക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. മക്കളായ കൃഷ്ണദാസ് (24), പ്രസാദ് (22), നന്ദകുമാർ (20) എന്നിവർ ജന്മനാ ശാരീരിക-മാനസിക വൈകല്യമുള്ളവരാണ്. ഇവർക്കുള്ള മരുന്നിനുപോലും പണം കണ്ടെത്താൻ കഴിയാതെ രോഗിയായ ബാലൻ ഏറെ കഷ്ടപ്പെടുകയാണ്. ഇളയ കുട്ടിക്ക് അപസ്മാരവുമുണ്ട്. കൃഷ്ണദാസിന് മാനസിക വൈകല്യത്തോടൊപ്പം ചുണ്ടുകൾ വിണ്ടുകീറുന്ന രോഗവുമുണ്ട്. മംഗലാപുരത്തെ ആശുപത്രിയിൽ ഒാപറേഷൻ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും വന്നിട്ടില്ല. പിതാവ് ബാലനും കലശലായ ആസ്ത്മരോഗിയാണ്. ബാല​െൻറ ഭാര്യ വത്സലയായിരുന്നു മക്കൾക്കുള്ള ഏക ആശ്രയം. വത്സല വീട്ടുജോലി ചെയ്ത് കൊണ്ടുവരുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തി​െൻറ ആശ്രയം. വത്സലക്ക് അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ആശുപത്രിക്കുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ ബാലനും മക്കളും തികച്ചും അനാഥമാകുകയും ചെയ്തു. പ്രായപൂർത്തിയായ മൂന്നു ആൺമക്കളുടെ സംരക്ഷണം ബാലന് താങ്ങാവുന്നതിനപ്പുറമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ ഒാരോ ദിനവും പിന്നിടുന്നത്. ബാലനെയും മക്കളെയും സഹായിക്കാനായി എം.ടി. മാധവൻ കൺവീനറായി 'തിയ്യക്കണ്ടി ബാലൻ കുടുംബ സഹായ കമ്മിറ്റി രൂപവത് കരിച്ചിട്ടുണ്ട്. കൂട്ടാലിടയിലെ 'കോട്ടൂർ സർവിസ് കോഒാപറേറ്റിവ് ബാങ്കിൽ A/C No. 10182, കൂട്ടാലിട, അവിടനല്ലൂർ, കോഴിക്കോട്. പിൻ 673614 ആയി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.